Monday, December 10, 2012

കോപ്പിലെ കഥ : ഒരിടത്ത് ,ഒരിടത്ത് !

അച്ഛാ അച്ഛാ , ഒരു കഥ പറഞ്ഞു തരൂ അച്ഛാ ; കുഞ്ഞന്‍ ഉറുംബ്‌   കുട്ടന്‍ ഉറുമ്ബിനോട്   കെഞ്ചി ,
പോയി കിടന്നുറങ്ങൂ ചെക്കാ ; കുട്ടന്‍ ഉറുമ്പ് ഒച്ചയിട്ടു ,
കുഞ്ഞന്‍ ഉറുമ്പ് ഉച്ചത്തില്‍ കരഞ്ഞു , കുഞ്ഞന്‍ ഉറുമ്പിന്റെ കരച്ചില്‍ സഹിക്ക വയ്യാതെ കുട്ടന്‍ ഉറുമ്പ് കഥ പറയാന്‍ തുടങ്ങി
------------------
പണ്ട് പണ്ട് , വളരെ പണ്ട് പങ്കില കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു , ആ കാട് മുഴുവന്‍ ഒരു ഫോറെസ്റ്റ് ആയിരുന്നു എന്ന് യോധാധിഹാസത്തില്‍ പറഞ്ഞിട്ടുണ്ട് കുഞ്ഞാ !!.

എന്നിട്ട എന്നിട്ട് , കുഞ്ഞന്‍ ബാക്കി കേള്‍ക്കാന്‍ കൊതിച്ചു ......

ആ കാട്ടില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ടായിരുന്നു . ആനകളും , പുലികളും , സിംഹങ്ങളും , പാമ്പും, പോത്തും , എലിയും, കടുവയും, പൂച്ചയും, എന്തിനു ഏറെ പറയുന്നു , മണ്ട ശിരോമണി കഴുതകളും ഉള്ള ഒരു വല്യ കാട് . പങ്കില കാടിന്റെ നോക്കി നടപ്പ് നടത്തുന്നതിനായി അവിടുത്തെ പ്രധാന മൃഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു പാനല്‍ ഉണ്ടാക്കി. അവിടെ മൃഗങ്ങള്‍ 'സ്നേഹത്തോടെ' ആമോദത്തോടെ വസിച്ചു കൊണ്ടിരിന്നു , എല്ലാര്ക്കും നല്ല കലാ വാസന ഉള്ള കാലം  (സത്യത്തില്‍ ആര്‍ക്കും ആരോടും സ്നേഹം ഇല്ലായിരുന്നു , തഞ്ചം കിട്ടിയാല്‍ കുറുക്കന്‍ എലിയെ തിന്നും, സിംഹം മുഴയിലിനെ തിന്നും . .  പക്ഷെ ഇതൊന്നും ആരും പുറത്തു പറഞ്ഞില്ല ) ! പെട്ടന്ന് ഒരു നാള്‍ മാനം ഇരുണ്ടു , ഇടി വെട്ടി , പേമാരി പെഴുതു ! ഒരു സിംഹം പുലിയെ  തിന്നുന്നത് കടുവകളും ,  പൂച്ചകളും , എലികളും കണ്‍ കുളിര്‍ക്കെ കണ്ടു; സിംഹത്തിനെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം മൃഗങ്ങള്‍ തീരുമാനിച്ചു, ഒരു പുലി ആക്രോശം കൊണ്ട് മുരണ്ടു സിംഹത്തിനെ തെറി വിളിച്ചു,   കാട്ടില്‍ അടിയന്തരാവസ്ഥ IPC  9001 പ്രഖ്യാപിച്ചു. . . .  ചോദ്യം ചെയ്യുന്നവരെ കാട്ടില്‍  നിന്നും പുറത്താക്കാന്‍ പാനല്‍ ഉത്തരവിട്ടു . നേരത്തെ തന്നെ സിംഹത്തിനെ  ചോദ്യം ചെയ്ത ആനയെയും , ആടിനെയും, കുറെ പുലികളെയും  എല്ലാം വലിച്ചു പുറത്തിട്ടു , മാനത്തെ മൂടല്‍ മാത്രം മാറിയില്ല, കുറെ എലികളും, പൂച്ചകളും സ്വയം പിരിഞ്ഞു പോയി.  കുറെ ഉറുമ്പുകള്‍ കാട്ടിലെ രാജാക്കന്മാരെ  എതിര്‍ത്ത് വീണ്ടും കാട്ടില്‍ തുടര്‍ന്നു !.

പങ്കില കാട്ടില്‍ നിന്നും ഡിസ്മിസ് ആയവരും , സ്വയം വിരമിച്ചവരും കൂട്ടം ചേര്‍ന്ന് ഭാവി കാര്യങ്ങളെ കുറിച്ച് കൂലങ്കുഷിതമായി പുന്നാരം കാട്ടില്‍ ചര്‍ച്ച ചെയ്തു. പല പല കാര്യങ്ങളില്‍ നിന്നും എല്ലാരും ഒരു കാര്യത്തെ മാത്രം സ്വാഗതം ചെയ്തു; പുന്നാരം കാട്ടില്‍ നിന്നും ആരെയും ആരും കടിക്കാന്‍ വരില്ല, തിന്നാന്‍ വരില്ല , ഇനി കടിച്ചാലും, തിന്നാലും കാട്ടില്‍ ആര്‍ക്കും സ്വൈര്യ സമേതം വിലസാം . നല്ല തീരുമാനം അല്ലെ കുഞ്ഞാ ???

കുഞ്ഞന്‍ അഗ്രീട് !!

എന്നിട്ട് എന്തായി അച്ഛാ ??

എന്നിട്ട് എന്താവാന്‍ . . . കാലം കുറെ കയിഞ്ഞു, പുന്നാര കാട്ടില്‍ മൃഗങ്ങളുടെ എണ്ണം പെരുകി ഇന്ത്യയുടെ ജനസംഖ്യ പെരുകുന്നത് പോലെ. എണ്ണം കൂടുന്തോറും പുന്നാര കാട്ടിലും സിംഹ - പുലി - എലി പ്രഭുക്കള്‍ നിയന്ത്രണം ഏറ്റെടുത്തു, egypt ല്‍ മുര്‍സി ഭരണം നിയന്ത്രിക്കുന്നത് പോലെ.

കുഞ്ഞന്‍ പറഞ്ഞു അച്ഛാ കഥ മതി , എനിക്കുറങ്ങണം !!
അതെന്താ നിനക്ക് ബാക്കി കഥ കേള്‍ക്കണ്ടേ ??
അച്ഛാ , ബാക്കി ഞാന്‍ ഊഹിച്ചു ; അമേരിക അഫ്ഘാനില്‍  ചെയ്തത് തന്നെ അല്ലെ ഇറാഖിലും , ലിബിയയിലും  ചെയ്തത് .  ഇറാനില്‍ എന്താണ് ഉണ്ടാവാന്‍ പോവുന്നതെന്ന് ഞാന്‍ ഊഹിച്ചോളാം :D

എന്റെ ഡിങ്ക  ഭഗവാനെ . . .  നീ കാക്കണേ .

കുഞ്ഞന്‍ കണ്ണടച്ച് ഡിങ്കനെ വിളിച്ചു പ്രാര്‍ത്ഥിച്ചു

--------------------------------------
NB : ഈ കഥയ്ക്ക്‌ ഒരു കഥയും ഇല്ലാത്തതിനാല്‍ ഈ കഥയും എന്റെ ആദ്യ കഥയുടെ ഗണത്തില്‍ പെടുത്തി കൊല്ലാതെ വിടണം സര്‍

The truth is sometimes bitter, but sometimes bitter medicine has to be given to an ailing person.
Justice Markandey Katju

38 comments:

  1. എന്നാലും ഹിരോഷിമയില്‍ വീണ സാധനം തന്നെ ജപ്പാനില്‍ ഇരുന്നുകൊണ്ട് നീ തിരിച്ചെറിയുവാണോ കൂളേ..........

    ReplyDelete
  2. കൂളെ.....

    ഇറാനില്‍ ഒന്നും ഉണ്ടാവാതിരിക്കട്ടെ....

    അതാ ന്റെം പ്രാര്‍ത്ഥന!!!!

    ReplyDelete
  3. കൂളെ അന്നെ സമ്മതിക്കണം ഭയങ്കരനാ

    ReplyDelete
  4. ഞാന്‍ ഇതില്‍ ചിലത് മണക്കുന്നു !!!

    ReplyDelete
  5. എന്റെ പോന്നൂ....കുറുക്കന്‍ ഇങ്ങനെ കഥ ഇല്ലാതെ കഥ ഉണ്ടാക്കുന്നവനാ ല്ലേ ഹമ്മ ..

    ReplyDelete
  6. very cool....nice ...waiting for the second part ..hi hi

    ReplyDelete
  7. വിട്ട്‌ പോയതൊന്നുണ്ടു, ഇടി കൊണ്ട്‌ കൂൾ കൂളായി ചതഞ്ഞരഞ്ഞ ഒരു കുറുക്കന്റെ എപ്പിഡോസ്‌.... .........

    ReplyDelete
  8. :) കഥയില്‍ ചോദ്യം ഇല്ലല്ലോ അല്ലെ?

    ReplyDelete
  9. ഡിങ്ക ഭഗവാനെ., നീ കാക്കണേ ....

    ReplyDelete
  10. റിക്ടര്‍ സ്കെയിലില്‍ ഒരു ആറ് ആറര ഏഴു വരെ രേഖപ്പെടുത്താന്‍ ചാന്‍സ്‌ ഉണ്ട്.... തുടര്‍ചലനങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ... സുനാമി മുന്നറിയിപ്പ് ഉണ്ടെങ്കില്‍ നേരത്തെ പറയണം...ലീവ് എടുത്ത് ഗ്രൂപ്പില്‍ ഇരിക്കാനാ........

    ReplyDelete
  11. ഈ കഥക്ക് ഒരു സംഗതി വന്നില്ലല്ലോ കൂളേ?? ചെന്നായ്ക്കളും മുട്ടനാടുകളും ഒന്നും ഇല്ലാത്ത കാടോ ?? ചുരുങ്ങിയ പക്ഷം രാജാക്കന്മാരെ നിയന്ത്രിക്കുന്ന കൗശലക്കാരനയ കുറുക്കൻ മന്ത്രി എങ്കിലും?? എന്നാൽ ഉറുമ്പുകൾക്ക് അമിത പ്രാധാന്യവും...!!!

    കഥയില്ലാത്തൊരു കഥ, പതിരില്ലാത്ത കഥ, കണ്ണുള്ളവർക്കു കാണാം ചെവിയോർത്താൽ കേൾക്കാം (കട: സിനിമാല)

    ReplyDelete
  12. എന്റെ ഡിങ്ക ഭഗവാനെ . . . ഞാന്‍ ഇതെന്താ ഇപ്പൊ ചെയ്യാ ഈ ചെക്കനെ കൊണ്ട്..:)

    ReplyDelete

LinkWithin