Tuesday, February 14, 2012

കോപ്പിലെ ബ്ലോഗ്ഗര്‍ 2012ഒരു ബ്ലോഗ്തുടങ്ങിട്ട് കാലം കുറെ ആയി .. എന്തേലും എഴുതണം എന്ന് വിചാരിച്ചു ഇരുന്നിട്ട് അതിലേറെ കാലവും ആയി . എന്താ പടച്ചോനെ എഴുതാ എന്ന് ആലോചിച്ചു കാലില്നിവ്യ ക്രീം പുരട്ടി പുരട്ടി ക്രീം തീര്ന്നതിന്റെ ഇടയിലാ ഇന്നലെ രാത്രി ഒരു കിനാവ്കണ്ടത് .. മ്മടെ പുണ്യാളന്വന്നിട്ട് പറയാ "കൂളെ, നിന്റെ കഥ റെഡി ആയി .. എഴുതി തുടങ്ങിക്കോ" .. രാവിലെ എണീറ്റ്ആപ്പിളിന്റെ മക് ബുക്ക് തുറന്നു വിരല്അമര്ത്തിയപ്പോള്സ്റ്റീവ് ജോബ്സ് ഗൂഗിള്ഓപ്പണ്ചെയ്തിട്ട് പറയാ "യുനു, വെല്ക്കം .. നിനക്ക് എഴുതാനുള്ളതെല്ലാം ഇന്നലെ ഞാന്എഴുതി വെച്ച്, എന്റെ പുതിയ ടെക്നോളജി, നരകത്തില്വെച്ച് ഞാനും, ശെയ്താനും കൂടി ഡെവലപ്പ് ചെയ്തതാ . പേര് : 'മരി' - അതായത് നീ മാനത് കാണുമ്പോള്ഞാന്നരകത്തില്കാണും".
അങ്ങനെ ഡെവലപ്പ് ആയ കഥ നിങ്ങള്ക്ക് വേണ്ടി ഞാന്ബടെ പോസ്റ്റുന്നു .

കഥ നടക്കുന്നത് അങ്ങ് ഉഗാണ്ടയില്ആണ് .. വരിക്ക ചക്കയും , മൂവാണ്ടന്തേങ്ങയും  , മാങ്ങ കുലയും തിങ്ങി നില്ക്കുന്ന ഉഗാണ്ടയിലെ "കൊരളം" എന്ന മനോഹര  സ്ഥലം 

"കാമ സുന്ദര മാങ്ങ തേങ്ങ  ഭൂമി
         ജന ജീവിതം ദുസ്സഹമായ ഭൂമി "

കളകള കിളികളും അതിലേറെ കുടിയന്മാരും രാവിലെ തന്നെ എം .ജി റോഡില്തിങ്ങി നിറഞ്ഞിരിക്കുന്നു . അതാ , കാണുന്നതാണ് നമ്മുടെ കഥാ ഭൂമി .. ഉഗാണ്ട വിഷന്ഓഫീസിന്റെ സ്റ്റുഡിയോ റൂമില്ഫ്യൂസ് ഹവര്പരിപാടി നടക്കുന്നു. അങ്ങോട്ട്ശ്രദ്ധിക്കാം ല്ലേ ? ശ്രവിചോളൂ

ഫ്യൂസ് ഹവര്ലേക്ക്  സ്വാഗതം

അവാര്ഡ്  എന്റെതാണ് ..
------------------------------


മൂലകം 2012 ഓണ്ലൈന്‍ "കോപ്പിലെ  ബ്ലോഗ്ഗര്‍" അവാര്ഡിന്റെ അവസാന ഘട്ട വോട്ടെടുപ്പിലേക്കു നിങ്ങള്‍ 'നിര്ധോഷിച്ചു'  "ഞങ്ങള്‍" തിരഞ്ഞെടുത്ത പത്തു പേരുമായി കയിഞ്ഞ വര്ഷം കോപ്പിലെ  ബ്ലോഗ്ഗര്പുരസ്കാരം ലഭിച്ച സീസര്ചന്തകുന്ന് സംവാദം നടത്തുന്നു. പ്രസക്ത ഭാഗങ്ങളിലേക്ക് കടക്കുന്നതിനു മുനബ് കോപ്പിലെ  ബ്ലോഗ്ഗര്അവാര്ഡിന് നാമനിര്ദേശം ലഭിച്ച പത്തു പേരെയും പരിചയപെടാം.

മുകളില്‍ : ഇടതു നിന്നും ഒന്നാമത്
1 . പഴമള്ളൂര്സമൂസ
2 . പോള്‍  വോള്ട്ട് രാജ രോഷം സിന്
3 .
ത്രെസ്സ്യമ്മ ഡാലിയ
4 . ദാസന്മാവൂര്
5 . നാരായണി  കുട്ടി
താഴെ : ഇടതു നിന്നും
6 . കുഞ്ഞു വറീദ്  പൂക്കോട്ടുംപാടം
7 . . ബി . സി . ഡി . . ആനമല
8 . നീരാക്ഷസന്‍ . എന്‍ 
9 . പാത്തൂസ് . പി
10 . കുഞ്ചാലി

സീസര്ചന്തകുന്ന് : എന്തോന്ന് കോപ്പിലെ ബ്ലോഗ്ഗര്മത്സരം "കയിഞ്ഞ വര്ഷം അല്ലാര്ന്നോ കോപ്പിലെ ബ്ലോഗ്ഗര്മത്സരം, വര്ഷം വെറും ചീള് മത്സരം". പിന്നെ ഉഗാണ്ട വിഷന്വിളിച്ചതോണ്ട് മാത്രം ഞാന്നിങ്ങളുമായി സംവദിക്കുന്നുഇതില്നിന്നും കിട്ടിയിട്ട് വേണ്ട എനിക്ക് "തെറി" കേള്ക്കാന്‍ .. എന്റെ ബ്ലോഗ്ഗില്അവ്ശ്യതിനുല്ലത്  ഞാന്അല്ലാതെ തന്നെ വാങ്ങുന്നുണ്ട്കഴിഞ്ഞ വര്ഷം എനിക്ക് നഷ്ടപെട്ട പതിനഞ്ചു രൂപ . അന്പെതെട്ടു പൈസ ഇവര് തരാമെന്നു പറഞ്ഞോണ്ട് മാത്രം .. മാത്രം , ഞാന്ചോദ്യതിലോട്ടു കടക്കുന്നു . എല്ലാ കോപ്പിലെ ബ്ലോഗേഴ്സ് ഫൈനല്സ്ടുകളോടും ഒരേ ചോദ്യം . അവാര്ഡ്നിങ്ങള്ക്ക് എന്ത് കൊണ്ട്  മാണം ???

പഴമള്ളൂര്സമൂസ :
ഇച്ചെന്താ കാശ് കിട്ടിയാല്പുളിക്കുമോ? ഞമ്മള്  ഇതില്അവാര്ഡിന് പരിഗണിക്കാന്വേണ്ടി ഒരു അപേക്ഷയും കൊടുത്തിട്ടില്ല. അങ്ങനെ ഒന്ന് കൊടുക്കാന്മാത്രം ബുദ്ധിയും  ഇച്ചില്ല  .  പിന്നെ കഥ എഴുതണമെങ്കില്അനുഭവം മാണം കോയാ . ബല്യ, ബല്യ എഴുത്തുകാര്ഒക്കെ അങ്ങനെ ഉണ്ടായതാന്നു അനക്ക് അറിയോ.   അത് ഇന്ക്കുണ്ട് കോയാ (പണ്ട് പഴമള്ളൂര്അങ്ങാടിയില്സമൂസ കൊണ്ട് നടന്നു വിറ്റ അനുഭവം മൂപ്പെരു ഓര്മിച്ചു പുളകം കൊണ്ടു) .അതോണ്ട അവാര്ഡ്ഇച്ച് തന്നെ മാണം, കായി എത്രെ ചെലവായാലും മാണ്ടിലാ  !!

കുഞ്ഞു വറീദ്  പൂക്കോട്ടുംപാടം : ആക്ചൊലി എന്നെപ്പോലൊരു ബ്ലോഗ്ഗര്എങ്ങനെ അതില്കടന്നു കൂടി എന്ന് പോലും ഞാന്ആശ്ചര്യപ്പെടുകയാണ്!....ഞാനൊന്നും ഇവിടെ എത്തേണ്ട ആള്അല്ലെ അല്ല. എനിക്ക് ശെരിക്കും "മെഗാ സ്റ്റാര്അടുപ്പിലെ ബ്ലോഗ്ഗര്അവാര്ഡ്‌ " ആണ് കിട്റെണ്ടാത്സത്യത്തില്അവര്എന്നെത്തന്നെയാണോ ഉദ്ദേശിച്ചത് ??ഇത്രേ ചെരുതോന്നും ഞാന്വാങ്ങിക്കാര്‍   ഇല്ല  !!!..

തിരിച്ചു വരാം താങ്കളിലേക്ക്‌ , നമ്മോടൊപ്പം  കിടപ്പിടം സ്റ്റുഡിയോ വില്നിന്നും  ബ്ലോഗ്ഗര്സുരേഷ് തരൂര്ചേരുന്നു

സുരേഷ് തരൂര്‍:
അവാര്ഡുകള്ഇരുന്നു  വാങ്ങേണ്ട ഒന്നല്ല , അത് നിന്ന് വാങ്ങേണ്ട ഒന്നാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അത് കോപ്പിലെ  ബ്ലോഗര്അവാര്ഡ്വരുന്നതിനു മുന്പേ ഞാന്പറഞ്ഞിട്ടുള്ളത് മാണ്..അര്ഹത ഉള്ളവരെ തേടി വരും അന്ഗീകാരങ്ങള്‍ ..ഇന്നല്ല എങ്കില്നാളെ ..അല്ലെങ്കില്മാറ്റന്നാളെ, അല്ലെങ്കില്കാശു കൊടുത്താല്കിട്ടും  .അതാണ്ഹിസ്റ്ററി , കെമിസ്ട്രി പോലുള്ള പാടങ്ങളില്നിന്നും നമ്മെ പഠിപ്പിച്ചത് .
(
ഹോ ന്റെ സ്റ്റീവ് ജോബെ , ഇങ്ങള്  അക്ഷര തെറ്റ് വരുതിയിട്ടില്ലാലോ, മൂപ്പെരു കണ്ടാ ന്റെ കഞ്ഞി കുടി മുട്ടിക്കും)

ഫ്യൂസ് ഹവരില്ഒരു ഇടവേള : റേഡിയോ '' 20 . 12 നാട്ടില്എല്ലാവര്ക്കും വട്ടായി  .


"മലയാളം ഗ്രൂപ്പില്തല്ലു കൂടാന്
        ഞാനും വരട്ടെയോ നിന്റെ കൂടെ
       
പാടില്ല പാടില്ല നമ്മെ നമ്മള്
       
ആചാര്യനെ മറനോന്നും ചെയ്തു കൂടാ"

"കാമ സുന്ദര മാങ്ങ തേങ്ങ  ഭൂമി
ജന ജീവിതം ദുസ്സഹമായ ഭൂമി


ഉഗാണ്ട വിഷന്ഫ്യൂസ് ഹവരിലേക്ക്:
സീസര്ചന്തകുന്ന് : രാജ രോഷം സിന് ക്ക് പറയാന്ഉള്ളത് എന്തെന്ന് നമുക്ക് കേള്ക്കാം . പറയൂ രോഷം സിന് !

പോള്‍  വോള്ട്ട് രാജ രോഷം സിന് :
ർഗ്ഗാത്മകത, മാങ്ങതോലി , തേങ്ങാക്കുല , തുടങ്ങിയവയുടെ അടിസ്ഥാനത്തി ഒന്നാം  സ്ഥാനത്ത് നിൽക്കുന്ന  പട്ടികയി വരാന്എന്ത് കൊണ്ടും യോഗ്യനാണ് ഞാന്‍. ഇതൊക്കെ അനുഭവിക്കാ തക്ക പാകത്തിലുള്ള നന്മയൊന്നും ചെയ്തിട്ടില്ലാത്തതോണ്ടും വിവാദമുണ്ടാക്കി ആളാവാ താത്പര്യ മുള്ളതോണ്ടും  ഞാന്അടുത്ത സ്റ്റുഡിയോ വില്പോകുന്നു . അം വെരി ബിസി മൈ ഫാന്സ്‌ ... അപ്പൊ അവാര്ഡ്വാങ്ങുമ്പോ കാണാം സീസര്‍ .

കൂടുതല്പേരിലോട്ടു കടക്കുന്നതിനു മുനബ് .... തിരിച്ചു വരാം .

(അയ്യോ ! അമ്മെ .. തല്ലല്ലേ .. കൊല്ലല്ലേ ... ആആആആആ ..ഇമ്മാആആആആആഅ ...
ഇപ്പോള്ശ്രവിച്ചത് യുനുസ് കൂള്ന്റെ ദീന രോദനം . )
--------------------------------------
" കഥയിലെ കഥാ-പാത്രങ്ങളും , ചട്ടികളും , ഗ്ലാസും , സ്പൂണും എല്ലാ തികച്ചും യാഥാര്ത്ഥ്യം . ജീവിചിരികുന്നവരുമായി എന്തെങ്കിലും സാധ്ര്ശ്യം തോന്നിയുട്ടെണ്ടിങ്കില്അത് മനപൂര്വ്വമാണ് , മനപൂര്വ്വമാണ് , മനപൂര്വ്വം മാത്രം ആണ് "

118 comments:

 1. Replies
  1. ദോന്നും ഇല്ല സമീര്‍ക്കാ .. ഒരു കിനാവ് കണ്ടതാ

   Delete
 2. ഹോഹ ഹ ഹ അഹഹ!!!!!!

  എന്റെ കൂളേ...ഇളക്കി മറിച്ചു കെട്ടോ!!!
  "ഞാനൊന്നും ഇവിടെ എത്തേണ്ട ആള്‍ അല്ലെ അല്ല. എനിക്ക് ശെരിക്കും "മെഗാ സ്റ്റാര്‍ അടുപ്പിലെ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ " ആണ് കിട്ടേണ്ടത്!!"

  ഹ ഹ ഹ ! ആ കാഴചപ്പാടിനു നൂറുമാര്‍ക്ക്!
  (ഈ കൂളിന്റെ ഒരു കാര്യം! എന്റെ മനസ്സിലിരിപ്പ് ഈ പഹയന്‍ എങ്ങനെ കണ്ടു പിടിച്ചു!!!!)

  ReplyDelete
  Replies
  1. നൌഷാദ്ക്കാ ..എഴുതുമ്പോള്‍ പേടി ഉണ്ടാര്‍ന്നു ..
   പിന്നെ കോപ്പിലെ അവാര്‍ഡ്‌ കിട്ടുമ്പോള്‍ ചെലവ് ചെയ്യാന്‍ മറക്കണ്ടാ ..
   നന്ദി . . ഈ പ്രോത്സാഹനത്തിനും , സ്നേഹത്തിനും

   Delete
 3. ഫോണ്ട് ബോള്‍ഡ് അല്ലാതെ നോര്‍മല്‍ മോഡില്‍ ആക്കൂ..എങ്കില്‍ വായനാ സുഖം കൂടും.

  ReplyDelete
  Replies
  1. പെട്ടന്ന് പിടിച്ചു എഴുതിയത് കൊണ്ട് അച്ചര ഫുടതയും , പിന്നെ 'ലതും' ശരിയായില്ല ... ഇപ്പൊ സെര്യാക്കി തരാം ..ആ സ്പാനെര്‍ ഒന്ന് എടുകട്ടെ ട്ടോ

   Delete
 4. ഇപ്പൊ സര്യാക്കിത്തരാ....

  ReplyDelete
  Replies
  1. അസീസ്‌ ക്കാ .. ആ സ്പാനെര്‍ ഇടുതോളീ .

   Delete
 5. എന്റെ കൂളെ..നീ ഒന്നൊന്നര മൊതല്‍ ആണല്ലോ ..മേലില്‍ ഇനി ബ്ലോഗ്‌ എഴുതരുത്...ഞാനും ബിജുവേട്ടനും എല്ലാം വീട്ടില്‍ ഇരിക്കേണ്ടി വരും :-)നര്‍മം വാരി വിതരുകയാണല്ലോ !!!

  ReplyDelete
  Replies
  1. ഞാന്‍ നിറുത്തി ശജീര്‍ ക്കാ ... ഇങ്ങള് നര്‍മ്മം വിതറി യതില്‍ നിന്നും ജപ്പാനിലേക്ക് തെറിച്ചതില്‍ ഞാന്‍ കുറച്ച എടുത്തു വെച്ചതായിരുന്നു .. സ്റ്റോക്ക്‌ ഇപ്പൊ തീര്‍ന്നു .. ഇനി ഇങ്ങള് അടുത്ത പോസ്റ്റ്‌ ഇട്ടിട്ടു വേണം പിന്നേം സ്റ്റോക്ക്‌ ചെയ്യാന്‍ ;) ...

   Delete
 6. എന്നേം കൂടി ഈ അവാര്‍ഡിന് പരിഗനിചൂടെ ????

  ReplyDelete
  Replies
  1. അടുത്ത വര്‍ഷത്തെ കോപ്പിലെ അവാര്‍ഡ്‌ മതിയോ ?

   Delete
 7. പഴമള്ളൂര്‍ സമൂസ : ഇച്ചെന്താ കാശ് കിട്ടിയാല്‍ പുളിക്കുമോ? ഞമ്മള് ഇതില്‍ അവാര്‍ഡിന് പരിഗണിക്കാന്‍ വേണ്ടി ഒരു അപേക്ഷയും കൊടുത്തിട്ടില്ല. അങ്ങനെ ഒന്ന് കൊടുക്കാന്‍ മാത്രം ബുദ്ധിയും ഇച്ചില്ല . പിന്നെ കഥ എഴുതണമെങ്കില്‍ അനുഭവം മാണം കോയാ . ബല്യ, ബല്യ എഴുത്തുകാര്‍ ഒക്കെ അങ്ങനെ ഉണ്ടായതാന്നു അനക്ക് അറിയോ. അത് ഇന്ക്കുണ്ട് കോയാ (പണ്ട് പഴമള്ളൂര്‍ അങ്ങാടിയില്‍ സമൂസ കൊണ്ട് നടന്നു വിറ്റ അനുഭവം മൂപ്പെരു ഓര്‍മിച്ചു പുളകം കൊണ്ടു) .അതോണ്ട ഈ അവാര്‍ഡ്‌ ഇച്ച് തന്നെ മാണം, കായി എത്രെ ചെലവായാലും മാണ്ടിലാ !!
  ഹഹഹഹ് ചിരിച്ചു പണ്ടാരടങ്ങി

  ReplyDelete
  Replies
  1. അസ്സല്‍ താങ്ങല്‍. എല്ലാവരേം നന്നായിട്ടൊന്ന്‍ വാരി.

   Delete
  2. മൂസക്കാ ... ഇങ്ങള് ഇന്നെ കൊല്ലാതത് ന്റെ ഭാഗ്യം. എഴുതുമ്പോള്‍ പേടി ഇല്ലെങ്കിലും ഒരു ഭയം ഉണ്ടാര്‍ന്നു . നന്ദി , ഈ സ്നേഹത്തിന്

   Delete
  3. റാഷിദ്‌ .. താങ്കൂ താങ്കൂ

   Delete
 8. ഇനി മേല്‍ നിന്റെ പേര് കൂള്‍ എന്നല്ല യൂനു ഹോട്ട്എന്നാണു ,ചിരിച്ചു ചിരിച്ചു ,,കൊപ്പിലെയല്ല എല്ലാ അവാര്‍ഡും ഈ പോസ്റ്റിനു നല്‍കിയതായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ശ്രി അജിത്ത് മുണ്ടോട്ടി കാമറാമ്മാന്‍ വറീതിനോപ്പം...

  ReplyDelete
  Replies
  1. സിയാഫ് ക്കാ ..ഹ ഹ .. എല്ലാ കോപ്പിലെ അവാര്‍ഡ്‌ ഉം എനിക്ക് തന്ന ഇങ്ങക്ക് ഞമ്മള വക അടുത്ത കൊല്ലത്തെ കോപ്പിലെ അവാര്ടിലെക്കുള്ള നോമിനറേന്‍ ഫ്രീ .. നന്ദി

   Delete
 9. ഇത്രേം കൈയ്യിൽ വെച്ചോണ്ടാണോ കൂളേ ജ്ജ് ഇത്രേം നാൾ മിണ്ടാണ്ടിരുന്നത്...

  അവാർഡ് കിട്ടിയവർക്ക് കിട്ടിയതിന്റെ ലത്.. ഓടി നടന്ന് വോട്ട് ചോദിക്കുന്നവർക്ക് കിട്ടാൻപോകുന്നതിന്റെ ലത്.. ഇതൊന്നുമില്ലാത്ത നുമ്മ വെറും ലത്..!!

  ReplyDelete
  Replies
  1. നൌഷാദ ക്കാ , എവിടെ യാര്‍ന്നു കുറെ കാലം .. ആളെ കാണാനേ കിട്ടനില്ലര്ന്നല്ലോ.
   നന്ദി ഈ വരവിന്.

   Delete
 10. ഡാ കള്ളാ...നീ ആളു ജ്കൊല്ലാമല്ലോ അടുത്ത കോപ്പിലെ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ ആനയ്ക്ക് തന്നെ കേട്ടാ അതെന്നെ

  ReplyDelete
  Replies
  1. ഇംതിയാസ് ക്കാ .. കിട്ടനതിന്റെ പകുതി ഇങ്ങക്കും തരും .. നന്ദി , മ ഗ്രൂപ്പിന്റെ സാരധിക്ക്

   Delete
 11. മ്യാവൂ .............ഞാന്‍ ഇവിടെ വന്നീട്ടില്ല .ഒന്നും കണ്ടിട്ടില്ല

  ReplyDelete
  Replies
  1. ജബ്ബാര്‍ ക്കാ ...ഞാന്‍ ഇങ്ങളെ കണ്ടിട്ടും ഇല്ല ട്ടോ ..
   നന്ദി

   Delete
 12. ഹ ഹ...കലക്കി...
  കൂള് ചെറുതായി ഹോട്ടായോന്നൊരു സംശയം :-)

  ReplyDelete
  Replies
  1. ചാണ്ടിച്ചായ ... നന്ദി
   ആ 377 ഫോല്ലോവേര്‍ ഉള്ള സാധനം കിട്ടിയില്ലെങ്കിലും അതിലെ 40 പോസ്റ്റ്‌ എങ്കിലും വായിക്കാന്‍ തരണേ .

   Delete
 13. അലക്കി പൊളിച്ചു ....
  എത്തര കാലായി പഹയ .. എയുത് ..എയുത് ന്നു പറഞ്ഞു അന്റെ പോര്കെ നടക്കന് . ഇനി ഞമ്മക്ക് ചത്താലും മാണ്ടില്ല.

  യൂനു .. എല്ലാരേം കൊട്ടി ... ലെ ബ്ലോഗ്ഗര്‍ കുളം കലക്കി.

  വണ്ടി മുന്നോട്ടു പോട്ടെ ....ആശംസകള്‍

  ReplyDelete
  Replies
  1. ഈ പോസ്റ്റ്‌ വേണു എട്ടന് ഡെഡിക്കേറ്റ് ചെയ്തതാ ..
   ലവ് യു ...ഏട്ടാ

   Delete
 14. "..നീ ധൈര്യായ്റ്റ് എഴുതെഡാ മോനേ, യോനാച്ചാ..... നല്ല ഒരു ഭൂകമ്പം വന്നാൽ തീർൺതല്ലേ ഉള്ളൂ ഈ കലിപ്പ്?"

  :)

  അഭിനന്ദനങ്ങൾ, യൂനൂ!

  ReplyDelete
  Replies
  1. അതെ അതെ ബിജു ഏട്ടാ .. രണ്ടീസായിട്ട്‌ ഭൂമിക്കു നല്ല കുലുങ്ങല്‍.. എന്തോ അത്യാപത്ത് വരാന്‍ ഇരുന്നതാ. അത് ഇങ്ങനെ തീര്‍ന്നാല്‍ നന്നായിരുന്നു .
   നന്ദി ഏട്ടാ ..

   Delete
 15. നീയാണ് മോനെ സൂപ്പര്‍ ബ്ലോഗ്ഗര്‍ ...
  തകര്‍ത്ത് തരിപ്പണമാക്കി.

  ReplyDelete
  Replies
  1. നന്ദി ഇസ്മൈല്‍ ക്കാ .. :)

   Delete
 16. മോനേ യൂനൂ.....

  ദെന്താത്... തൊടങ്ങി അല്ലെ.. - ഇനി പിടിച്ചാ കിട്ടൂലാ....- ഉം നടക്കട്ടെ. എനിക്കറിയാമായിരുന്നു.യൂനസ്., കൂളായി ഹോട്ട് പോസ്റ്റുകള്‍ ഇടുന്ന കാലം വരുമെന്ന്....

  ReplyDelete
  Replies
  1. പ്രദീപ് ഏട്ടാ .. നന്ദി , പ്രോത്സാഹനത്തിനും , സ്നേഹത്തിനും ...
   (ന്റെ മലയാലം മലയാളത്തെ കൊന്നതിനു സോറി )

   Delete
 17. യൂനുസ് ഭായീ...ഇത്രേം വകുപ്പൊക്കെ അകത്ത് വച്ചിട്ടാ ഇങ്ങള് മുണ്ടാണ്ടിരിക്കണേ.....കലക്കി കടുക് വറത്തു...(അതന്നല്ലേ പ്രയോഗം..ആ അതന്നെ.... :) )

  എന്നാ അലക്കാ...ചന്തക്കുന്നും സമോസേം മ എഫ് എമ്മും കുഞ്ഞുവറീതും..... മുറ്റ് മൻസാ...മുറ്റ് പോസ്റ്റ്

  ReplyDelete
  Replies
  1. ഹ ഹ ഹ .. താങ്ക് യു ചക്കരെ

   Delete
 18. പോയി മോനെ, പോയി മോനെ. . . എല്ലാം പോയി. . . ങ്ങളും എഴുത്ത് തുടങ്ങിയ എന്റെ പഹയ. . .ഒരു മാരി ഹലാക്കിലെ പര്വാടി ആയല്ല

  കലക്കി കലക്കി

  ReplyDelete
  Replies
  1. താങ്ക് യു മുത്തെ ...

   Delete
 19. കൂളെ..നല്ല തകര്‍പ്പന്‍ പോസ്റ്റ്‌, ഇന്ന് സംഭവിച്ച ചില കാര്യങ്ങളെ ഉള്‍പ്പെടുത്തി ഇത്രയും ഹ്യുമര്‍ സെന്സോടെ എഴുതാന്‍ കഴിഞ്ഞിട്ടാണോ എഫ് ബിയില്‍ അലഞ്ഞു നടന്നു സമയം കളയുന്നത്.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ഷാജി ക്കാ .. പരപ്പനാടനില്‍ വന്നു കണ്ടു പഠിച്ചു വായിച്ചതിന്റെ ഗുണവും , മണവും ആണ് ഇതിലെ സെന്സുകള്‍
   നന്ദി

   Delete
 20. ഹ ഹ ഹ .. അപ്പൊ ഇതായിരുന്നു സംഗതി അല്ലെ.. കൂളെ, കൂതറ ബ്ലോഗര്‍ 2012-നുള്ള വോട്ടെടുപ്പ്‌ ആരംഭിക്കാന്‍ പോകുന്നതായി കേള്‍ക്കുന്നു. ഈ പോക്ക് പോയാല്‍ ആ പ്രശസ്തി പത്രവും, 101 രൂപയും ടോക്യോ-വില്‍ ഇരിക്കും.. :)

  ReplyDelete
  Replies
  1. അഹങ്കാരം കൊണ്ട് പറയല്ല, കൂതറ അവാര്‍ഡ്‌ 2012 കൊടുക്കാണേല്‍ ഫൈനല്‍ ഞാനും ശ്രീ ഏട്ടനും തമ്മില്‍ ആയിരിക്കും . അപ്പൊ ഞാന്‍ കൂളായി തോറ്റു തരും . ഞാന്‍ വന്ന വഴി മറക്കൂല ശ്രീ ഏട്ടാ ! ;)

   Delete
 21. മോനേ യോനാച്ചാ കൊള്ളാല്ലോടാ നിന്റെ താങ്ങ്, നീയിങ്ങ് ഷാപ്പിലോട്ട് വാ മൂത്ത തെങ്ങോണ്ട് രണ്ടെണ്ണം വിട്ടേച്ചു പോവാം

  ReplyDelete
  Replies
  1. അനില്‍ ഏട്ടാ ... അത് രണ്ടെണ്ണം പായ്ക്ക് ചെയ്തു വെച്ചോളൂ .. ഞാന്‍ ദാ വന്നു!
   നന്ദി ഈ വരവിന് .

   Delete
 22. ഹി ഹി ഹി ചിരിച്ചു പോയി അറിയാതെ .... ആ സംഭവം മുഴുവന്‍ ഫോളോ ചെയ്ത ആര്‍ക്കും ഇത് കണ്ടാല്‍ ചിരി വരാതെ ഇരിക്കില്ല ... എല്ലാ ആശംസകളും നേരുന്നു .. എഴുത്ത് എഴുത്ത് എഴുതി കൊണ്ടേ ഇരിക്കൂ

  ReplyDelete
  Replies
  1. ശരത് ... അതെ ആ സംഭവം ഫോള്ലോ ചെയ്തവര്‍ക്ക് മാത്രെ എന്തേലും മനസ്സിലാവൂ .. താങ്ക് യു

   Delete
 23. യൂനു കിടു ആയി കേട്ടോ ...:)

  ReplyDelete
 24. എനിക്കാദ്യമായിട്ടാ ജപ്പാന്കാരോട് ഇച്ചിരി ഭഹുമാനം തോന്നിയത്. ഇങ്ങള് കലക്കി കോയ

  ReplyDelete
  Replies
  1. ഇങ്ങളെ ശിഷ്യത്തം സ്വീകരിച്ചതില്‍ പിന്നെ ഞാന്‍ ഭയങ്കര കലക്കല്‍ ആണ് കുരൂ..
   നന്ദി മേരി പെണ്ണെ .

   Delete
 25. തകർത്തെടാ തകർത്ത്.. പഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  ReplyDelete
 26. കോട്ത്തു മോനേ പണി

  ReplyDelete
  Replies
  1. ഹി ഹി ..
   നന്ദി ഈ വരവിന്

   Delete
 27. ഹ ഹ ഹ ഹ ..ഇന്നാകെ മൂഡ്‌ ഓഫ്‌ ആയിരിക്കുകയായിരുന്നു ..ഈ കോപ്പിലെ പോസ്റ്റ്‌ വായിചതോടെ ഞാന്‍ ചിരിച്ചു പണ്ടാരം അടങ്ങി ..എനിച്ചത് തന്നെ മാണം...ഹ ഹ ഹ
  യൂനു കൊട് കൈ ..ഇപ്പോള്‍ ആര്‍ക്കും വേണ്ട അവാര്‍ഡ്‌ ...പേര് അറിയാതെ കൊടുത്ത ആ ബൂലോകമ്മാര് മണ്ടന്മാരായി ...അവനിക്കത് തന്നെ മാണം..:)

  ReplyDelete
  Replies
  1. രമേശ്‌ ഏട്ടാ ... ഇഷ്ടായി എന്നറിഞ്ഞതില്‍ ഒരുപാട് ഇഷ്ടം .
   സുരേഷ് തരൂര്‍ നെ എഴുതുമ്പോള്‍ ഒരു പേടി ഉണ്ടാര്‍ന്നു .. ഇപ്പോളാ പോയത് . പെട്ടന്നുള്ള എഴുത്തും , ആദ്യത്തെ മലയാളം പോസ്റ്റ്‌ ആയതോണ്ടും 'മലയാലം' നന്നായിട്റ്റ് എഴുതി .. കൊല്ലാതെ വിട്ടതില്‍ നന്ദി..

   Delete
 28. കൂളേ, കല കലക്കി, ഇനി ഹീറ്റ് ആയിക്കോ, കൂളായിരിക്കണ്ട...
  ആശംസകള്‍.
  ...

  ReplyDelete
  Replies
  1. നന്ദി ..
   ഇനി ഞാന്‍ കൂള്‍ ആയി ഇരുന്നാല്‍ ഇവിടെ എല്ലാരും എന്നെ കിടത്തും . ഒന്ന് ഹോട്ട് ആവാം ല്ലേ .. :)

   Delete
 29. ഓ.. ഡിലീഷ്യസ്....(കൂക്കറി ഷോയിലെ കോന്തത്തിയുടെ മാഞ്ഞാളമല്ല..)
  ഒരുഗ്രന്‍ ജാപ്പനീസ് സൂഷി കഴിച്ച പോലെ...

  ഇനി യഥാര്‍ത്ഥ മത്സരാര്‍ത്ഥികള്‍ വന്നു പളുങ്കിപ്പോയാല്‍
  അതും പറഞ്ഞു വന്നേക്കരുത്...
  ബി കൂള്‍......

  ReplyDelete
  Replies
  1. അഷ്‌റഫ്‌ ക്കാ ...
   നന്ദി ഈ വരവിന് .. ഒരു സൂഷി പാര്‍സല്‍ എടുക്കട്ടെ .. :)

   Delete
 30. അതായത്, ഇപ്പോൾ പറഞ്ഞ് വന്നാൽ ഈ അവാർഡ് നിർണ്ണയത്തിന് മാനദണ്ഡമാക്കിയിരിക്കുന്നത് ഫിലിം അവാർഡ് നിർണ്ണയത്തിന് ഉപയോഗിക്കുന്ന അമ്മാതിരി മാനദണ്ഡങ്ങളാണെങ്കിൽ ആരും ശ്രദ്ധിക്കാതെ പോയ പോസ്റ്റുകളും ബ്ലോഗുകളുമാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ഒരു എളിയ അഭിപ്രായമുണ്ട്.. :) അവാർഡ് നിർണ്ണയ കുണ്ടാമണ്ടി വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് കോയാ... റബ്ബേ, ഈ അവാർഡ് നിർണ്ണയ കമ്മിറ്റിക്കാരെയും ജേതാക്കളേയും കാത്തോളണേ... ;)

  മജ്ജത്ത് കുരിപ്പേ, ഇച്ച് ബെജ്ജാ... ഇജ്ജ് ഉസാറായി എഴുതി പഹയാ.... ഹിഹിഹി

  ReplyDelete
  Replies
  1. മൊഹി.. തിരക്കില്‍ ഇവിടെ വന്നതിനു നന്ദി .
   സസ്നേഹം

   Delete
 31. Replies
  1. ഉസ്മാന്‍ ക്കാ .. താങ്ക് യു താങ്ക് യു

   Delete
 32. ഈ കഥ നടക്കുന്നത് അങ്ങ് ഉഗാണ്ടയില്‍ ആണ് .. വരിക്ക ചക്കയും , മൂവാണ്ടന്‍ തേങ്ങയും , മാങ്ങ കുലയും തിങ്ങി നില്‍ക്കുന്ന ഉഗാണ്ടയിലെ "കൊരളം" എന്ന മനോഹര സ്ഥലം.
  ഇത്രയ്ക്കും മനോഹരമായ കഥാവിവരണം യൂനുസ്സിന്റെ ഭാവനയിലേ വരൂ. ഇതൊരു സംഭവമായല്ലോ കൂളേ. ആ ഒരു വാക്കുകളുടെ ട്രാൻസ്ലേഷൻ പ്രോബ്ലം ഭയങ്കരമായ അക്ഷരത്തെറ്റുകൾ ഉണ്ടാക്കീട്ടുണ്ട്. പക്ഷെ അതുവല്ലതും ഒരു പ്രശ്നമാണോ ഈ മാതിരി എഴുത്ത് എഴുത്യാ. അതിൽ പറഞ്ഞ ആ പാരഡിപ്പേരുകൾ മുഴുവൻ എല്ലാർക്കും മനസ്സിലാവും. എന്തായാലും ഇങ്ങനെ എല്ലാ മഹാന്മാർക്കും മഹതികൾക്കും ഒരുമിച്ച് തകർത്ത് 'മേടിയ' ഒരു പോസ്റ്റ് ഞാൻ അടുത്തകാലത്തൊന്നും വായിച്ചിട്ടില്ല. ആശംസകൾ.

  ReplyDelete
  Replies
  1. മനേഷ് .. ഇഷ്ടായോ ശെരിക്കും ??
   നന്ദി ഈ വരവിനും വായനക്കും ..

   Delete
 33. കൊള്ളാല്ലോ....വീഡിയോണ്‍!!!,!!!!
  കലക്കി യുനൂസ്,

  ReplyDelete
  Replies
  1. താങ്ക് യു ജോസ് ഏട്ടാ

   Delete
 34. ഹ ഹ ഹ ഹ

  അപ്പൊ തൊടങ്ങി അല്ലേ ഗുരോ. എന്തെ വരാന്‍ വൈകി എന്നാലോചിക്കുകയായിരുന്നു. ആ പാദം ഒന്ന് ഇങ്ങോട്ട് കാണിച്ചേ. പിടച്ചു തള്ളിയിടാനല്ല. ദക്ഷിണ വെച്ചു അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാനാ.. :)

  ReplyDelete
  Replies
  1. ഹ ഹ ഹ .. അക്ബര്‍ ക്കാ ..
   ഇത്രേം കാലം ചാലിയാര്‍ പുഴയിലെ മണല്‍ എണ്ണി കിടക്കുവാര്‍ന്നു . അവിടുന്ന് കൈ പിടിച്ച ഉയര്‍ത്തിയതിനു ഈ ശിഷ്യന്‍ കട പെട്ടിരിക്കുന്നു ഗുരൂ .ഞാന്‍ പണ്ടേ ഇങ്ങളെ ശിഷ്യത്തം സ്വീകരിച്ചതാ .. ഇങ്ങലോട് പറഞ്ഞില്ല എന്നെ ഒള്ളു .. ഇങ്ങക്ക് എങ്ങാനും അഹങ്കാരം കൂടിയാലോ ;)

   Delete
 35. "ഈ കഥയിലെ കഥാ-പാത്രങ്ങളും , ചട്ടികളും , ഗ്ലാസും , സ്പൂണും എല്ലാ തികച്ചും യാഥാര്‍ത്ഥ്യം . ജീവിചിരികുന്നവരുമായി എന്തെങ്കിലും സാധ്ര്ശ്യം തോന്നിയുട്ടെണ്ടിങ്കില്‍ അത് മനപൂര്‍വ്വമാണ് , മനപൂര്‍വ്വമാണ് , മനപൂര്‍വ്വം മാത്രം ആണ് "

  ReplyDelete
  Replies
  1. മജീദ്‌ ക്കാ .. നന്ദി

   Delete
 36. ഇടിവെട്ടാണ് കൂളേ.. ചിരിച്ചു ചിരിച്ചു എന്റെ കുടല് ചാടി. ഇനി നിര്‍ത്താതെ എഴുതിക്കോ..

  ReplyDelete
  Replies
  1. മൈമൂനാ , ഒരു ഗ്ലാസ്‌ ഹോര്‍ലിക്സ് ഇങ്ങട്ട് എടുത്താ .... ഗ്ലും ഗ്ലും .
   ഇപ്പോളാ സമാധാനം ആയത് . ബഷീര്‍ക്കക്ക് ഇഷ്ടാവുമോ എന്നൊരു പേടി ഉണ്ടാര്‍ന്നു .. പടച്ചോന്‍ കാത്തു !!
   നന്ദി ബഷീര്‍ക്കാ .

   Delete
 37. എങ്കിലും , എന്നാലുമെന്റെ കൂളേ...... ..!!!

  ReplyDelete
 38. Replies
  1. റോസിലി ചേച്ചി .. :))

   Delete
  2. ഇതെന്താ ചിരി തുള്ളിത്തുള്ളിയായിട്ടാണോ വരുന്നത് !

   Delete
 39. എന്തോ ചിരി വരുന്നില്ല ...:)

  ReplyDelete
  Replies
  1. നൌഷാദ്ക്കാ :(
   ഇനി മുതല്‍ ഞാന്‍ എന്ത് എഴുതിയാലും നൌഷാദ്ക്കാനെ കാണിച്ചിട്ട് ഇങ്ങള് ചിരിച്ചു എന്ന് ഉറപ്പു വരുത്തിയിട്ടേ പോസ്റ്റ്‌ ചെയ്യൂ . ഇപ്രവ്ശ്യതെക്ക് എനിക്ക് വേണ്ടി .. പ്ലീസ് . സ്മൈല്‍ .
   നന്ദി നൌഷാദ്ക്കാ.

   Delete
  2. അത് കൊണ്ടല്ല യുനുസ് ഭായ് ...ഇത് മറ്റേതോ പോസ്റ്റ്‌ (വിഷയം ഇത് തന്നെ ആവണമെന്നില്ല ) വായിച്ചത് മനസ്സില്‍ കിടന്നതിന്റെ ഹാങ്ങ്‌ ഓവറില്‍ എഴുതപ്പെട്ടതാണോ എന്നൊരു ദാവുട്ട് . യുനുസിന്റെ എത്രയോ പോസ്റ്റുകള്‍ക്ക്‌ ഞാന്‍ ചിരിച്ചു ലൈക്‌ അടിച്ചിട്ടുണ്ട് .(ഫേസ് ബുക്കില്‍ ) .
   ഈ വിഷയം നല്‍കുന്ന സാദ്ധ്യതകള്‍ മുഴുമിപ്പിക്കാതെ പെട്ടെന്ന് പബ്ലിഷ് ചെയ്ത പോലെ തോന്നുന്നു . കുറച്ചു കൂടി സ്വപ്നം കണ്ടിട്ട് എഴുതിയാല്‍ അത് കൂടുതല്‍ വിവരിക്കുവാന്‍ സഹായകമായേനെ . :)

   Delete
  3. അന്നേ ദിവസം മ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച കണ്ടപ്പോള്‍ വെറുതെ തോന്നിയതാ നൌഷാദ്ക്കാ .. ഈ വിഷയം പെട്ടന്ന് പോസ്റ്റ്‌ ചെയ്തില്ലേല്‍ പിന്നീട് ആര്‍ക്കും എഴുതിയത് എന്താണ്എന്ന് മനസ്സില്‍ ആവൂല എന്ന് തോന്നിയത് കൊണ്ടാ തിടുക്കത്തില്‍ കൊട്ടിയത്.. അതില്‍ പല വാക്കുകളും മ ചര്ച്ചകില്‍ വന്ന വാക്കുകളുടെ കോപ്പി ...പേസ്റ്റ് ആയിരുന്നു . നന്ദി നൌഷാദ ക്കാ

   Delete
 40. Replies
  1. ബൈജു ഏട്ടാ ..കണ്ണൂര്‍ ന്നു കൊട്ടെസന്‍ വിടോ എന്നൊരു പേടി ഉണ്ടാര്‍ന്നു .. ദാ ഇപ്പൊ തീര്‍ന്നു ട്ടോ .
   നന്ദി

   Delete
 41. ഇത് കലക്കി ........യൂനു .ഒരു ഉം..................മ്മ

  ReplyDelete
  Replies
  1. അഷ്‌റഫ്‌ ക്കാ .. ഉം..................മ്മ

   Delete
 42. thudakkam kalakki.... athukondu odukkam vare vayichila!!!

  ReplyDelete
  Replies
  1. അത് നന്നായി ... ഒടുക്കം വായിച്ചിട്ട് വെറുതെ തുടക്കം മോശമായിന്നു പറയേണ്ടി വന്നില്ലാലോ
   നന്ദി

   Delete
 43. കലക്കീട്ടാ...... കൂളെ ..... :)

  ReplyDelete
 44. ആക്ഷേപ ഹാസ്യ സാമ്രാട്ട്..!

  ReplyDelete
 45. കൊള്ളാം ട്ടാ ചിരിച്ചു പണ്ടാറടങ്ങി പോയി

  ReplyDelete
 46. മച്ചൂ,,,നന്നായിട്ടുണ്ട്,,,, നല്ല,,,അവതരണം,,,,എനിക്കിഷ്ടായി,,,,, ഭാവുകങ്ങള്‍,,,

  ReplyDelete
 47. This comment has been removed by the author.

  ReplyDelete
 48. രമേശ് സാറിന്റെ ലിങ്കുകണ്ടു വന്നതാ.. അപ്പോ ഇനി തുടങ്ങാമല്ലെ?? :) കൺഗ്രാറ്റസ്

  ReplyDelete
 49. ഈ പോസ്റ്റടക്കം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏതാണ്ട് അഞ്ചു പോസ്റ്റുകള്‍ വായിച്ച ഒരാളെന്ന നിലക്ക് ഇക്കാര്യത്തിന്മേലുള്ള എന്റെ നിലപാടും കൂടെ അറിയിക്കാമെന്ന് കരുതുന്നു.

  സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും ബൈച്ചിംഗ് ബൂട്ടിയയേയും തമ്മില്‍ മത്സരിപ്പിച്ച് കായിക താരത്തെ തെരഞ്ഞെടുക്കുന്നതിലെത്രകണ്ടു അയുക്തിയുണ്ടോ അത്രയുംതന്നെ ഇതിലുമുണ്ടെന്നാണ് എന്റെ അഭിപ്രായം. ഇതിലും ലളിതമായി എന്റെ നിലപാട് അറിയിക്കാന്‍ എനിക്കാവില്ല.

  മറ്റൊന്ന്, തെരഞ്ഞെടുക്കപ്പെടുന്നവര്‍ മൊത്തം ബ്ലോഗ് സമൂഹത്തെയും പ്രധിനിധാനം ചെയ്യുന്നുവെന്ന തരത്തിലുള്ള അര്ത്ഥം നല്കുന്നതിനോടും യോജിക്കാന്‍ എനിക്ക് പ്രയാസമുണ്ട്. {ഇങ്ങനെയൊരു മാനം ഈ അവാര്‍ഡിന് ഉണ്ടെന്നു കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് തന്റെ ഇതേ വിഷയത്തിന്മേലുള്ള പ്രതികരണം വഴി അരുള്‍ ചെയ്തിരിക്കുന്നു} കാരണം, അയാളിലെ രാഷ്ട്രീയവും സാമൂഹികവുമായ വീക്ഷണങ്ങള്‍ മര്‍ദ്ദിതപക്ഷമെന്ന മനുഷ്യപക്ഷമോ സര്‍വ്വോപരി 'മാനവിക മതം' ഉയര്‍ത്തുന്നതോ അല്ലാത്തതെങ്കില്‍ എന്നെ സംബന്ധിച്ചിടത്തോളം 'ഈ' നിലപാടും അതുയര്‍ത്തുന്ന വ്യക്തിയും മറ്റു പലര്ക്കുമെന്ന പോലെ എക്കാലവും എന്റെയും ശത്രു പക്ഷത്താണ്. ഇങ്ങനെയൊരാള്‍ എന്നെ പ്രധിനിധാനം ചെയ്യുന്നു എന്ന് പറയുന്നതില്‍ എന്ത് സാംഗത്യമാണ്ള്ളത്..?

  അതുകൊണ്ട്, ഈ തെരഞ്ഞെടുപ്പിലെ തമാശയില്‍ ആര്‍ത്തു ചിരിക്കുന്ന കേവലമൊരു കാഴ്ചക്കാരന്‍ മാത്രമാണ് ഞാന്‍.

  {കോപ്പി ടു : ഈ വിഷയത്തില്‍ വായിക്കുന്ന പോസ്റ്റുകള്‍}

  ReplyDelete
 50. ഇതാണ് എഴുത്ത് ...ഇത് മതി അടുത്ത കൊല്ലത്തെ അവാര്‍ഡിന് !!! യുനുസ് ഭായ് മുറുക്കി പിടിച്ചോ അടുത്ത അവാര്‍ഡ് നമ്മക്ക് തന്നെ !!

  ReplyDelete
 51. ഹ ഹ.... ഹ ഹ...

  എന്നെക്കൊണ്ട് നീ ചാവും.....

  ReplyDelete
 52. ഇപ്രാവശ്യം ഇനി ഏതായാലും നോക്കണ്ട ....അടുത്ത കോപ്പിലെ ബ്ലോഗ്ഗര്‍ ഇങ്ങള് തന്നേ

  ReplyDelete
 53. കുറെ എണ്ണത്തിന്റെ അണ്ടിപ്പരിപ്പും വെണ്ടക്കുരുവും എടുത്തു അലക്കിയല്ലോ മച്ചാ.
  പരിഹാസംകേട്ടിട്ടും ചിലരൊക്കെ ഇളിച്ചുകാട്ടുന്നത് കാണുമ്പോള്‍ എന്റെ ഈ 'എമണ്ടന്‍തല' തല്ലിപ്പൊളിച്ചാലോ എന്ന് തോന്നിപ്പോകുന്നെടാ യൂനൂ.!

  (ഡേയ്, കണ്ണേറ് തട്ടി നിന്റെ സുനാപ്പി അടിച്ചുപോകാതെ നോക്കിക്കോ)

  ReplyDelete
 54. കൂളായിട്ടുള്ള ഈ കോപ്പിലെ എഴുത്ത് ആക്ഷേപഹാസ്യത്തിന്റെ സകലമാന സ്കോപ്പും കാട്ടി സ്കൂപ്പായിരിക്കുന്നു ..!
  അഭിനന്ദനങ്ങൾ കേട്ടൊ കൂളേ

  ReplyDelete
 55. കൂളായിട്ട് പണി കൊടുത്തിഷ്ട്ടാ ...പെരുത്തിഷ്ട്ടായി...

  ReplyDelete
 56. ente peru polum paramarshikkatha awardine inganeye parayan pattooo...... pinne blogil puthiya post PRITHVIRAJINE PRANAYICHA PENKUTTY ... vaykkane...........

  ReplyDelete
 57. അന്ന് തന്നെ കണ്ടിരുന്നു പക്ഷെ അതൊരു ബ്ലോഗ്‌ പോസ്റ്റ്‌ ആണെന്ന് മനസ്സിലാക്കിയിരുന്നില്ല.സമയം വൈകിയെങ്കിലും കണ്ടല്ലോ

  ReplyDelete
 58. ഹ ഹ ഹ ഹ ....ഇങ്ങനെയും ഒരു സംഭവം നടന്നോ ...ഹ ഹ ഹ ഹ ..ഇനി ചിരിക്കാന്‍ വയ്യേ ...അപ്പൊ അടുത്തവര്‍ഷം എനിക്ക് എതിര്‍ സ്ഥാനാര്‍ത്തി ആയി ..യൂനു ഇങ്ങനെ പോയാല്‍ നീ കൂള്‍ ആയി എന്നെ തോല്‍പ്പിക്കും ട്ടോ ...

  ReplyDelete
 59. ഹി ഹി നര്‍മ്മത്തില്‍ ഡിസൈന്‍ ചെയ്ത ഈ അവാര്‍ഡ്‌ ഇഷ്ടമായി എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 60. മാഷേ ഒന്ന് തലേ കൈവച്ചു അനുഗ്രഹിക്കൂ ..ഇത്തിരി തമാശ കൂടെ പോരാന്നാ ..ഇഷ്ട്ടായി...

  ReplyDelete
 61. ഇങ്ങനെ എഴുതിയതിന്റെ പേരില്‍ നീ പാപിയാണ് എന്നൊന്നും ഞാന്‍ പറയില്ല... ;)

  ഭാവിയുണ്ട് കൂളെ..!
  തകര്‍ത്തു........!

  ഇത് നേരത്തെ ആകാമായിരുന്നു..
  ഞാന്‍ പറഞ്ഞിരുന്നല്ലോ....

  എന്തായാലും രജനി അണ്ണന്‍ മാതിരി ലേറ്റാ വന്നാലും ലേറ്റസ്റ്റാ വന്നതില്‍ ആശംസകള്‍..! ...!!........!

  ReplyDelete
 62. വേണ്ടുവോളം താങ്ങി ..നന്നായി കമന്റും കിട്ടി ..ആശംസകള്‍

  ReplyDelete
 63. ഇക്കാ ഇങ്ങള്ള് കൊള്ളാല്ലോ....

  ReplyDelete

LinkWithin