Saturday, March 10, 2012

ജപ്പാന്‍ ഒരു വര്‍ഷത്തിനു ശേഷം . . .

2012  മാര്‍ച്ച് 11,   ഒരു വര്‍ഷം തികയുന്നു . . . ലോകത്തെ നടുക്കിയ സുനാമിയും തുടര്‍ന്നുണ്ടായ ആണവ ഭീതിയും ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. കൃത്യം ഒരു വര്‍ഷം മുനബ് ജപ്പാന്‍ സമയം ഉച്ചക്ക് 2 : 46 നു തലസ്ഥാനമായ ടോക്യോവില്‍ നിന്നും നാന്നൂറ് കിലോ മീറ്റര്‍ അകലെ ടോഹോകു തീരത്ത്  പസിഫിക് സമുദ്രത്തില്‍ ഇരുപതു മൈല്‍ താഴ്ചയില്‍ ഉടലെടുത്ത ഭൂകമ്പം നാശം വിതച്ചത് ഒരു ജനതയുടെ ഇച്ചാ ശക്തിയുടെ മുകളില്‍ ആയിരുന്നു. 

 (Photo Courtesy)

റിച്ചര്‍ സ്കേലില്‍ 9.0  അടയാളപെടുത്തിയ പ്രക്രതി വിപത്ത് 1800 നു ശേഷം റെക്കോര്‍ഡ്‌ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയതും, ആണവ വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ഉണ്ടായ ഏറ്റവും ഭീതി ജനകമായ മനുഷ്യ നിര്‍മിത വിപത്തും ആണ്.
15,846 — മരണം .
3,320 — മിസ്സിംഗ്‌ .
240 — അനാഥര്‍.

ഒരു വര്‍ഷത്തിനു ശേഷം ജപ്പാനിനു എന്ത് സംഭവിച്ചു എന്ന്  ഈ ചിത്രങ്ങള്‍ നമുക്ക് പറഞ്ഞു തരും.


Photo Courtesy & More Photos

ഫുകുഷിമ ആണവ നിലയത്തിലെ ചോര്‍ച്ച അനലൈസ് ചെയ്ത ശാസ്ത്ര വിഭാഗം റിപ്പോര്‍ട്ട്‌  ജപ്പാന്‍ ജനതയ്ക്ക് ആശ്വാസം ഏകുന്നതാണ്. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 28 പേരാണെങ്കില്‍ ഫുകുഷിമയില്‍ വികിരണം മൂലം മനുഷ്യന്റെ ശരീരത്തില്‍ ഉണ്ടാകാവുന്ന രോഗത്തിന്റെ ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല എന്നത് ആശ്ചര്യത്തില്‍ ഉപരി ആശ്വാസം നല്‍കുന്നു, പ്രതീക്ഷയും.
             
50000  സര്‍വ്വ സന്നതരായ വളന്റീര്‍മാര്‍ ഇരുപത്തി നാല് മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നാലില്‍ മൂന്നു പൌരന്മാരും സഹായം വിതരണം ചെയ്തു. ജപ്പാന്‍ റെഡ് ക്രോസ്സിനു മാത്രം  നാല് ബില്ല്യന്‍ സഹായ ധനം സ്വരൂപിക്കാന്‍ കയിഞ്ഞു. കാര്‍ വിപണിയിലെ ഭീമനായ ടൊയോട മാന്ദ്യത്തില്‍ നിന്നും കര കയറിയപ്പോള്‍ സഹായിച്ചത് സുനാമി ബാധിത പ്രദേശത് ഒരു പുതിയ ഫാക്ടറിക്ക് തറ കല്ലിട്ടാണ് . അടച്ചു പൂട്ടിയ നൂക്ളിയാര്‍ പ്ലാന്റിന് പകരം സോളാര്‍ എനെര്‍ജിയും കാറ്റാടി യന്ത്രങ്ങളും പ്ലാന്‍ ചെയ്യുന്നു. 245 ബില്ല്യന്‍ ഡോളര്‍ പാക്കേജ്  വകയിരുത്തി. സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ "നിക്കി" കയിഞ്ഞ അന്പതിനാല്  ആഴ്ചയിലെ തായ്ച്ചയില്‍ നിന്നും നവംബര്‍ മാസം  20 % ഉയര്‍ന്നു തിരിച്ചു വരവ് നടത്തി.

ഇതേ പോലെ ഒരു ദുരന്തം നമ്മുടെ നാട്ടില്‍ ആണെങ്കില്‍ എന്താകുമെന്നു നമുക്ക് ഊഹിക്കവുന്നതെയുള്ളൂ, നമുക്ക് മുന്നില്‍ ഭോപാല്‍ ഒരു ഉദാഹരണമായി കിടക്കുന്നു.  ജനങ്ങള്‍ കാഴ്ചക്കാരും, ഭരണം നിയന്ത്രിക്കുന്നവര്‍ നോക്ക്ക്കുത്തികളും  ആകുന്ന നമ്മുടെ നാട്ടില്‍  എങ്ങിനെ ഒരു ദുരന്തത്തെ  നേരിടണം എന്ന് വീണ്ടും വീണ്ടും ജപ്പാന്‍ കാണിച്ചു തരുന്നു.

ജപ്പാന്‍ പ്രധാന മന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍. . . .

"We will not forget the loved ones, friends and colleagues lost in the disaster. Nor will we forget the outpouring of support and international expressions of solidarity that Japan received. For this, we feel deeply indebted and forever appreciative.
Japan has made remarkable progress over the past 12 months. Today we renew our commitment to learn from the great difficulties we have faced. I firmly believe that this period of difficulty must, and will, come to mark the start of a full-fledged revitalization of Japan.
In recent history, Japan seized rapid economic expansion from the ashes and desolation of World War II, and we built the most energy-efficient economy in the world in the aftermath of the oil shock. On the anniversary of the Great East Japan Earthquake, we remember that today we face a challenge of similar proportions. Our goal is not simply to reconstruct the Japan that existed before March 11, 2011, but to build a new Japan. We are determined to overcome this historic challenge".
ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഇനിയും ബാക്കിയുണ്ട് . . .

പക്ഷെ, അവരുടെ ഇച്ചാ ശക്തിയെ തോല്‍പ്പിക്കാന്‍ പ്രകൃതിക്ക് കഴിയില്ല . . . അവര്‍ക്ക് തോറ്റു കൊടുക്കുന്ന മനസ്സല്ല, നോക്കു കുത്തികളായ നേതാക്കള്‍ അല്ല, ചെളി വാരി എറിയുന്ന പ്രതിപക്ഷം അല്ല, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ജനങ്ങള്‍ അല്ല ..... അതുകൊണ്ട് തന്നെ ജപ്പാന്‍ തിരിച്ചു വരും ...... പൂര്‍വ്വാതികം ശക്തിയോടെ ... 

കൊയിഞ്ഞു വീണ പൂക്കള്‍ തിരിച്ചു വരില്ല . . .ദൂരെ, നമുക്ക് അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാം  <3 

16 comments:

  1. അവരുടെ ഇച്ചാ ശക്തിയെ തോല്‍പ്പിക്കാന്‍ പ്രകൃതിക്ക് കഴിയില്ല . . . തോറ്റു കൊടുക്കുന്ന മനസ്സല്ല, നോക്കു കുത്തികളായ നേതാക്കള്‍ അല്ല, ചെളി വാരി എറിയുന്ന പ്രതിപക്ഷം അല്ല, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ജനങ്ങള്‍ അല്ല ..... അതുകൊണ്ട് തന്നെ ജപ്പാന്‍ തിരിച്ചു വരും - ലോകത്തിന് ജപ്പാന്‍ രാജ്യം നല്‍കുന്ന സന്ദേശം ഇതാണ്... - അന്നും, ഇന്നും -

    നല്ല പോസ്റ്റ് യൂനു.... പല അറിവുകളും ഉള്‍ക്കാഴ്ചകളും തന്നു....നന്ദി.

    ReplyDelete
  2. നല്ല പോസ്റ്റായിരിക്കുന്നു..

    ReplyDelete
  3. ശരിയാണ്.
    ദുരന്തത്തില്‍ നിന്നും ഒരു രാജ്യത്തിന്റെ തിരിച്ച് വരവ് മാതൃകാപരം തന്നെ.
    അര്‍പ്പണ ബോധവും, ഇച്ഛാശക്തിയും കൂടിച്ചര്‍ന്ന പ്രവര്‍ത്തനവും ചേര്‍ന്ന് ശരിക്കും വിസ്മയകരാമായ നേട്ടം തന്നെയാണ് ജപ്പാന്‍ ലോകത്തിനു മുന്നില്‍ കാണിച്ച്‌ കൊടുത്തത്.
    ദുരന്ത നിവാരണം എങ്ങിനെയാവണം എന്ന്. ഇന്നലെ കോഴിക്കോട് സിറ്റിയില്‍ നടന്ന തീപിടുത്തം അണക്കാന്‍ വരെ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫയര്‍ യൂണിറ്റുകള്‍ എത്തിയത്. പലപ്പോഴും നടക്കുന്ന ദുരന്തങ്ങള്‍ ഒരു പാഠവും നകുന്നില്ല . വെറും അന്യോഷണ കമ്മീഷനും മറ്റുമായി അടുത്ത ദുരന്തം വരെ. വീണ്ടും പതിവ് പല്ലവി.
    ബാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി യൂനുസ് പറഞ്ഞ പോലെ ആ രാജ്യം മുന്നേറട്ടെ , ലോകത്തിനു മാതൃകയായി

    ReplyDelete
  4. വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ ആണല്ലോ, പടിവച്ചുയരുക ആണല്ലേ?

    ReplyDelete
  5. തോല്‍ക്കരുത് ഈ ജനത ,അത് മനുഷ്യ രാശിയുടെ തോല്‍വി ആയിരിക്കും ,,ഇവരില്‍ നിന്ന് പഠിക്കുന്നവര്‍ക്ക് പ്രതികൂല സാഹചര്യത്തോട് പട വെട്ടാന്‍ ഊര്‍ജ്ജം ലഭിക്കും ഇത്തരം പോസ്റ്റുകള്‍ അതിനുള്ള ചൂണ്ടു പലകയാകുന്നു ..........

    ReplyDelete
  6. ഇച്ഛാശക്തിയുടെ ജാപ്പാനീസ് മാതൃക രണ്ടാം ലോക മഹായുദ്ധാനന്തര ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. അവരതിനിയും തുടരുക തന്നെ ചെയ്യുമെന്ന് നമുക്കാശിക്കാം. നല്ല പോസ്റ്റ്. കഴിഞ്ഞ ഒരു വർഷം ജപ്പാങ്കാർ എങ്ങിനെ കാര്യങ്ങളെ തരണം ചെയ്തു എന്നുകൂടി വിശദീകരിക്കാമായിരുന്നു- അതായത്, ജപ്പാൻ ഒരു വർഷത്തിനു ശേഷം.

    ReplyDelete
  7. പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ,
    ജപ്പാനും പിന്നെ നീയും നിന്റെ ബ്ലോഗും.
    ഊര്‍ജ്ജം പകരുന്ന വരികള്‍

    (അല്ലാഹുവേ, പ്രകൃതിദുരന്തങ്ങളില്‍നിന്നും നമ്മെ നീ രക്ഷപ്പെടുത്തേണമേ-ആമീന്‍))

    ReplyDelete
  8. ജോലിയാണ് അവരുടെ മതം. കാര്യശേഷിയാണ് കരുത്ത്. മറ്റു രാജ്യങ്ങളെ നാണിപ്പിച്ചുകൊണ്ട്‌ അസൂയാവഹമായ ഉയര്‍ത്തെഴുനെല്പ്പ്.
    ആശംസകള്‍, ജപ്പാനും ഈ പോസ്റ്റിനും

    ReplyDelete
  9. ഊര്‍ജ സ്വലതയില്‍ ജപ്പാനെ ലോകം മാതൃക ആക്കിയാല്‍ ലോകത്തിന്റെ പട്ടിണി മാറ്റാന്‍ കഴിയും....ഇത്രയും ചുരുങ്ങിയ കാലത്തില്‍ തിരിച്ചു വരവിന്റെ പാതയിലേക്ക് വന്ന ജപ്പാനും ഈ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് എത്തിക്കുന്ന കൂളിനും, ആശംസകള്‍...

    ReplyDelete
  10. ഇതേ പോലെ ഒരു ദുരന്തം നമ്മുടെ നാട്ടില്‍ ആണെങ്കില്‍ എന്താകുമെന്നു നമുക്ക് ഊഹിക്കവുന്നതെയുള്ളൂ, നമുക്ക് മുന്നില്‍ ഭോപാല്‍ ഒരു ഉദാഹരണമായി കിടക്കുന്നു. ജനങ്ങള്‍ കാഴ്ചക്കാരും, ഭരണം നിയന്ത്രിക്കുന്നവര്‍ നോക്ക്ക്കുത്തികളും ആകുന്ന നമ്മുടെ നാട്ടില്‍ എങ്ങിനെ ഒരു ദുരന്തത്തെ നേരിടണം എന്ന് വീണ്ടും വീണ്ടും ജപ്പാന്‍ കാണിച്ചു തരുന്നു.

    പങ്കിട്ട വിവരങ്ങള്‍ ഏറെ ചിന്തിക്കാന്‍ വായനക്കാരന് വഴിയൊരുക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട്‌ എങ്ങിനെ വിജയക്കൊടി നാട്ടാം എന്നതിന് ഉത്തമ മാതൃകയാണ് ജപ്പാന്‍ എന്നത് ഈ പോസ്റ്റ്‌ അടി വരയിട്ട് കാണിച്ചു തന്നു . ഇനിയും ഈ രാജ്യത്തെ കുറിച്ച് ഏറെ വിവരങ്ങള്‍ തരാന്‍ യൂനുവിനാകും. ഈ ബ്ലോഗ്ഗിലൂടെ വരും ദിവസങ്ങളില്‍ അത്തരം അറിവുകള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍

    ReplyDelete
  11. ഇന്ത്യക്കാര്‍ ജപ്പാന്ക്കാരെ കണ്ടു പഠിക്കട്ടെ ..
    ഈ ദുരന്തം നമ്മുടെ നാട്ടില്‍ ആണെങ്കില്‍ .. കിയാമത് നാള്‍ വരെ അതില്‍ നിന്നും മോചനം പ്രതീക്ഷിക്കണ്ട . റബ് കാക്കട്ടെ
    നന്ദി ഡിയര്‍

    ReplyDelete
  12. ജപ്പാന്‍ തിരിച്ചു വരട്ടെ...കുറച്ചൂടെ വിശദീകരണം ആവാമായിരുന്നു യൂനു..നീ ഇപ്പോള്‍ പഴയ യൂനുസ്‌ അല്ല ...ബൂലോകത്ത് ഒരു ഐഡന്റിറ്റി ഒക്കെയുണ്ട്..അതുകൊണ്ട് പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ അതോര്‍ക്കണം..കാരണം എല്ലാരും നിന്നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും.!

    ReplyDelete
  13. എല്ലാം ഉണ്ടായിമയില്‍ നിന്നും ഒന്നുമില്ലയിമയിലെക്കുള്ള ദൂരം കേവലം മണിക്കൂറുകള്‍ മാത്രം ...സര്‍വ ശക്തന്റെ കരങ്ങളിലാണ് എല്ലാം എന്ന മുന്നറിയിപ്പ് ഒരിക്കല്‍ കൂടി മനുഷ്യര്‍ക്ക്‌ ..എന്നിട്ടും ലോകം എങ്ങിനെ അണുബോംബ് കൂടുതല്‍ ശക്തിയോടെ ഉപയോഗിക്കാം എന്നാ പരീക്ഷണത്തില്‍ ...നല്ല പോസ്റ്റ്‌ ..ആ ഫോട്ടോകള്‍ എല്ലാം പറയുന്നു കൂടെ കൂടുതല്‍ ഫോട്ടോകളും ..എല്ലാം വീണ്ടും ഒര്മിപിച്ചതിനു നന്ദി .

    ReplyDelete
  14. ആകാശം പൊട്ടി വീണാലും അത് താങ്ങി നിർത്തി റിപ്പയർ ചെയ്യാൻ കഴിവുള്ളവരാണല്ലോ ജപ്പാനീസ്... അർപ്പണമനോബോധമൂള്ള സമൂഹത്തിൽ ആദ്യത്തേത് ജപ്പാനാണത്രെ. അതവർ പലപ്പോഴായി തെളിയിച്ചതുമാണല്ലോ.

    ആശംസകൾ യൂനുസ്

    ReplyDelete

LinkWithin