ബ്ലോഗേഴ്സ് ചാറ്റ് (YUNUS COOL )
By Mohamad Imthiyaztk in മലയാളം ബ്ലോഗേര്‍സ് ·
പ്രിയ "മലയാളം ബ്ലോഗേര്‍സ് "ചങ്ങാതികളെ ,
===============================
നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ പരിചയപ്പെടുത്തലിന്റെ വേദിയില്‍ അടുത്തതായി നമ്മോടു ചാറ്റ് ചെയ്യുന്നന്നത് .
നമ്മുടെ ഗ്രൂപ്പില്‍ സജീവ അംഗവും കളി ചിരി കുസൃതികള്‍ കാട്ടി ഗ്രൂപിന്റെ നര്‍മ സാന്നിധ്യമായി നില കൊള്ളുന്ന നമ്മുടെ കൂള്‍ ആയ പ്രിയപ്പെട്ട സുഹുര്‍ത്തു ശ്രീ യുനുസ് കൂള്‍ ആണ് http://www.facebook.com/yunus.cool/info
.ഗ്രൂപ്പ് പേജിന്റെ മുകള്‍ ഭാഗത്ത് കാണുന്ന " Docs" എന്ന സംവിധാനത്തിലൂടെ ആണ് ഇത് ...സാധ്യമാകുന്നത് . നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയുടെ പേരില്‍ ഒരു പുതിയ " Docs" ഇവിടെ നല്‍കുകയും അവിടെ കമന്റ് ആയി നിങ്ങളുടെ ചോദ്യവും കമന്റ് ആയി ആ വ്യക്തിയുടെ മറുപടിയും നല്‍കാം ..
മലയാളത്തില്‍ മാത്രമേ ചോദ്യം അനുവദിക്കൂ .
മലയാളം കിട്ടുവാന്‍ പ്രയാസമുള്ളവര്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക .
http://www.google.com/transliterate/indic/Malayalam
മറുപടിയും മലയാളത്തില്‍ ആയിരിക്കും .
നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അറിയിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്തുക .
http://www.facebook.com/ l.php?u=http%253A%252F%252Fwww.facebook.com%252Fhome.php%253Fsk%253Dgroup_183734611637044%2526view%253Ddoc %2526id%253D188639474479891&h=fa3e4&cb=3&p=AQDiTigT-7NTJ-fQ-X1f2wewZgdiKFUyHVU-gElIilE2qbxn8m2HBE305IWRXo 3dLsWC3aVNaIlxM-2QXa4QKIk5rYy17z3DEvtl16fEpYdC07LN
==========================================================
മറുപടി
ശ്രീ YUNUS COOL
ഓണ്‍ ലൈനില്‍ വരുമ്പോള്‍ രേഖപ്പെടുത്തിക്കൊള്ളും.
മറുപടി കാണുവാന്‍ സമയം പോലെ ഈ പേജിന്റെ വലതു ഭാഗത്ത് കാണുന്ന Docs എന്നതിലെ
ബ്ലോഗ്ഗേര്‍സ് ചാറ്റ് YUNUS COOL
എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി..
അഞ്ചു ദിവസം ആണ് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.
________________________________________________________________
ഒരു കാരണവശാലും ഇവിടെ നമ്മള്‍ ലിങ്ക് ഇടരുത് .എന്നാല്‍ നമ്മോടു സംവദിക്കുന്ന വ്യക്തിക്ക് ലിങ്ക് ഇടാവുന്നതാണ് ...
ഓര്‍ക്കുക ഒരാള്‍ക്ക് മൂന്നു ചോദ്യങ്ങള്‍ മാത്രം..അതെല്ലാം ഒറ്റ കമന്റില്‍ ചോദിക്കുകയും വേണം ..അല്ലാത്തവ ഡിലീറ്റ് ചെയ്യുന്നതാണ് ....
ചാറ്റ് ചെയ്യുന്ന വ്യക്തി ഗ്രൂപ്പിന്‍റെ അഥിതി ആണ് അത് കൊണ്ട് നാം ആഥിത്യ മര്യാദ പാലിക്കുക ...
ഓര്‍ക്കുക ...
=======================================================
ഇവിടെ
YUNUS COOL
എന്ന ബ്ലോഗ്ഗരോട് ഉള്ള ചോദ്യങ്ങള്‍ മാത്രം എഴുതുക .മറ്റുള്ളവ പൂര്‍ണ്ണമായും ഒഴിവാക്കുക .ചോദ്യങ്ങള്‍ താങ്കള്‍ക്കു ഇഷ്ടമുള്ളതും അറിയുവാന്‍ ആഗ്രഹമുള്ളതും ആകട്ടെ .
ഇതാണ് ..
SREE YUNUS ന്റെ ബ്ലോഗ് ..
http://www.geoyunus.blogspot.com/2012/02/2012.html
വായിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കുക
===============================
നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങളുടെ പരിചയപ്പെടുത്തലിന്റെ വേദിയില്‍ അടുത്തതായി നമ്മോടു ചാറ്റ് ചെയ്യുന്നന്നത് .
നമ്മുടെ ഗ്രൂപ്പില്‍ സജീവ അംഗവും കളി ചിരി കുസൃതികള്‍ കാട്ടി ഗ്രൂപിന്റെ നര്‍മ സാന്നിധ്യമായി നില കൊള്ളുന്ന നമ്മുടെ കൂള്‍ ആയ പ്രിയപ്പെട്ട സുഹുര്‍ത്തു ശ്രീ യുനുസ് കൂള്‍ ആണ് http://www.facebook.com/yunus.cool/info
.ഗ്രൂപ്പ് പേജിന്റെ മുകള്‍ ഭാഗത്ത് കാണുന്ന " Docs" എന്ന സംവിധാനത്തിലൂടെ ആണ് ഇത് ...സാധ്യമാകുന്നത് . നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തിയുടെ പേരില്‍ ഒരു പുതിയ " Docs" ഇവിടെ നല്‍കുകയും അവിടെ കമന്റ് ആയി നിങ്ങളുടെ ചോദ്യവും കമന്റ് ആയി ആ വ്യക്തിയുടെ മറുപടിയും നല്‍കാം ..
മലയാളത്തില്‍ മാത്രമേ ചോദ്യം അനുവദിക്കൂ .
മലയാളം കിട്ടുവാന്‍ പ്രയാസമുള്ളവര്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക .
http://www.google.com/transliterate/indic/Malayalam
മറുപടിയും മലയാളത്തില്‍ ആയിരിക്കും .
നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അറിയിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗപ്പെടുത്തുക .
http://www.facebook.com/
==========================================================
മറുപടി
ശ്രീ YUNUS COOL
ഓണ്‍ ലൈനില്‍ വരുമ്പോള്‍ രേഖപ്പെടുത്തിക്കൊള്ളും.
മറുപടി കാണുവാന്‍ സമയം പോലെ ഈ പേജിന്റെ വലതു ഭാഗത്ത് കാണുന്ന Docs എന്നതിലെ
ബ്ലോഗ്ഗേര്‍സ് ചാറ്റ് YUNUS COOL
എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി..
അഞ്ചു ദിവസം ആണ് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്.
________________________________________________________________
ഒരു കാരണവശാലും ഇവിടെ നമ്മള്‍ ലിങ്ക് ഇടരുത് .എന്നാല്‍ നമ്മോടു സംവദിക്കുന്ന വ്യക്തിക്ക് ലിങ്ക് ഇടാവുന്നതാണ് ...
ഓര്‍ക്കുക ഒരാള്‍ക്ക് മൂന്നു ചോദ്യങ്ങള്‍ മാത്രം..അതെല്ലാം ഒറ്റ കമന്റില്‍ ചോദിക്കുകയും വേണം ..അല്ലാത്തവ ഡിലീറ്റ് ചെയ്യുന്നതാണ് ....
ചാറ്റ് ചെയ്യുന്ന വ്യക്തി ഗ്രൂപ്പിന്‍റെ അഥിതി ആണ് അത് കൊണ്ട് നാം ആഥിത്യ മര്യാദ പാലിക്കുക ...
ഓര്‍ക്കുക ...
=======================================================
ഇവിടെ
YUNUS COOL
എന്ന ബ്ലോഗ്ഗരോട് ഉള്ള ചോദ്യങ്ങള്‍ മാത്രം എഴുതുക .മറ്റുള്ളവ പൂര്‍ണ്ണമായും ഒഴിവാക്കുക .ചോദ്യങ്ങള്‍ താങ്കള്‍ക്കു ഇഷ്ടമുള്ളതും അറിയുവാന്‍ ആഗ്രഹമുള്ളതും ആകട്ടെ .
ഇതാണ് ..
SREE YUNUS ന്റെ ബ്ലോഗ് ..
http://www.geoyunus.blogspot.com/2012/02/2012.html
വായിച്ച ശേഷം ചോദ്യങ്ങള്‍ ചോദിക്കുക
Mohamad Imthiyaztk ഞാൻ യുനുസ് കൂള്‍ [യുനുസ് അലി . പി ........................പിഫോര് പീപ്പിളി അല്ല .. പുല്പ്പാടന്‍]
മലപ്പുറം ജില്ലാ ആസ്ഥാനത് നിന്നും 'വെറും' നാല് കിലോ മീറ്റര്‍ ദൂരം തിരൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ കാണുന്ന മനോഹരമായ പാടങ്ങള്‍ നിറഞ്ഞ വെസ്റ്റ് കോഡൂര്‍ ല്‍ വീട് (കുമ്പളങ്ങ കോടൂര്‍ എന്ന് പറയും). മലപ്പുറത്തെ ഇസ്ലാഹിയ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പന്ത്രണ്ടാം ക്ലാസ്സ് കയിഞ്ഞു കേരളം വിട്ടു "പ്രവാസിയായി" . പ്രശസ്തമായ അലിഗര്‍ മുസ്ലിം വിശ്വവിദ്ധ്യാലയത്തില്‍ നിന്ന് ജിയോളജി യില്‍ ബിരുദവും, തുടര്‍ന്ന് ഉത്തര ഇന്ത്യയിലെ ചൂട് താങ്ങാന്‍ ആവാതെ സൌത്ത്-ലേക്ക് തന്നെ വന്നു തമിഴ് നാട്ടിലെ ഭാരതിദാസന്‍ സര്‍വകലാശാലയില്‍ (ട്രിച്ചി) നിന്ന് ബിരുദാനന്തരബിരുദവും നേടി. ശേഷം യുനിവേര്സിടി ഓഫ് ഹൈദരാബാദില്‍ റിസര്‍ച്ച് ഒന്നര വര്ഷം ...ഇന്ന് ദൈവാനുഗ്രഹത്താല്‍ , .. ഭാഗ്യവശാല്‍ , ജപ്പാനിലെ 'യുനിവേര്സിടി ഓഫ് ടോക്യോയില്‍' പി . എച്. ഡി ചെയ്യുന്നു ( വിഷയം : അറേബ്യന്‍ പാളികളിലെ ഭൂമ്കംബ സാധ്യതകളെ കുറിച്ച്).
കൃത്യം ഒരു വര്ഷം മുനബ് ബ്ലോഗ് തുടങ്ങിയെങ്കിലും എഴുതാന്‍ അറിവില്ലാര്‍ന്നു (ഇന്നും ഇല്ല ട്ടോ ) . അതിനാല്‍ വിദേശ ജോലി, പഠന സാധ്യധകളെ കുറിച്ച എവിടെ നിന്നെങ്കിലും കിട്ടുന്ന വിവരങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്ത് ജീവിക്കുകയായിരുന്നു. ജപ്പാനില്‍ എത്തിപെട്ട ശേഷം "മ" ലോകത്തേക്ക് വലതു കാല്‍ വെച്ച് കയറി ക്വിസ് മത്സരങ്ങളിലൂടെ 'മാനം പോയി' നിങ്ങളുടെ 'കണ്ണിലെകരടായി' .... കയിഞ്ഞ ദിവസം ഒരു മലയാള പോസ്റ്റും (കോപ്പും) ഇട്ടു.
ചെറുപ്പത്തില്‍ കോട്ടയം പുഷ്പനാതിന്റെ ത്രില്ലെര്‍ കളും , മനോരമ വാരികയിലെ നോവലുകളും മാറ്റി നിറുത്തിയാല്‍ വായന ഇല്ല എന്ന് തന്നെ പറയാം [;)] ഇപ്പോള്‍ എന്റെ ലെവല്‍ മനസ്സില്‍ ആയില്ലേ [;)]
ഇവിടെ കുശലം പറയാന്‍ എന്തുകൊണ്ടും എന്നെക്കാള്‍ യോഗ്യതയുള്ളവരായ എന്റെ ഏട്ടന്‍മാരും, ഏട്ടത്തി കളും , അനിയന്മാരും, അനിയത്തികളും ഉള്ളപ്പോള്‍ എന്നെ സെലക്ട് ചെയ്തതില്‍ 'ഞാന്‍ സ്വയം പ്രതിഷേധം രേഖപെടുത്തുന്നു'. നിങ്ങള്‍ക്കുള്ള പ്രതിഷേധം താഴെ ഒരു ചോദ്യം ആയി രേഖപെടുത്തുമല്ലോ..
സസ്നേഹം
നിങ്ങളുടെ കൂള്‍ ... യുനു
Mohamad Imthiyaztk http://www.geoyunus.blogspot.com/ 2012/02/2012.html Daigaku: കോപ്പിലെ ബ്ലോഗ്ഗര്‍ 2012geoyunus.blogspot.com19 February at 01:02 · · 3
Absar Mohamed അപ്പൊ അങ്ങണ്ട് ഉല്‍ഘാടിക്കാ...
ഒരു പാര ചോദ്യം തന്നെ ആവട്ടെ ആദ്യം.... കുഴപ്പമില്ലല്ലോ അല്ലെ....:)
01. കൂട്ടുകാരുടെ ഇടയില്‍ നിങ്ങള്‍ക്കുള്ള ഇരട്ട പേരുകളും അത് വരാനുള്ള കാരണവും ????
02. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ???
03. ജിയോളജി സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തതാണോ അതോ വിധിയുടെ കളികളാല്‍ ആ മേഖലയില്‍ എത്തപ്പെട്ടതാണോ ????
Shaju Ath നിന്റെ ശല്ല്യം കാരണമാണ് നാട്ടില്‍ അധികം നിര്‍ത്താത് എന്ന് കേട്ടു ശെരിയാണൊ? കാരണം നിന്നെ വീട്ടുകാര്‍ വേഗം നാടുകടത്തിയതുകൊണ്ട് ചോദിച്ചതാ
ബാകി ചോദ്യം പിന്നേ വരും ഹിഹിഹി
Sreejith Perippayi അബ്സര്‍ ഇക്ക ചോയിച്ച മൂന്നാമത്തെ ചോദ്യം എന്റെ ആദ്യത്തെ ചോദ്യം. . .
രണ്ടാമാതെ ചോദ്യം ആദ്യത്തെ ചോദ്യം.
ഇനി മൂന്നാമത്തെ ചോദ്യം
കോട്ടയം പുഷ്പനാതിന്റെ ഇതു കഥ ആണ് ഏറ്റവും ഇഷ്ട്ടപെട്ടത്?,(എനിക്കും വായിക്കാനാ)
Ranjith Kannankattil ബൂലോകത്തെ അനേകായിരങ്ങളുടെ അന്നദാതാവേ( ഐ മീൻ ജ്വാലി ജ്വാലി) എന്റെ വിനീതമായ കൂപ്പുകൈ.
പലവട്ടവും ഉത്തരം പറയാതെ ഊളയിട്ടൊരു ചോദ്യം ചോദിയ്ക്കാൻ എനിയ്ക്കിതാ സുവർണ്ണാവസരം.
1.യൂനുസ് കൂളിന്റെ ഈ കൂൾ എവിടുന്ന് വന്നതാണ്?
2.കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ട്ടീവ് മാർക്സിനെയാണോ അതോ ഡിറ്റക്ടീറ്റീവ് പുഷ്പരാജിനെയാണോ ഏറ്റവും ഇഷ്ടം. ;P
3.ജപ്പാനിൽ ഒറ്റയ്ക്കാണോ പീ എച്ച് ഡി ചെയ്യുന്നേ?മലയാളി കൂട്ടുകാരന്മാർ/കൂട്ടുകാ''രി''കൾ ഉണ്ടോ? :)
Venu Gopal യൂനു ... ഇന്നാ പിടിച്ചോ ചോദ്യങ്ങള്‍
ഒന്ന് - ജപ്പാന്റെ വിവിധ ഭാഗങ്ങളും വിശേഷങ്ങളുമായി ഒരു ജപ്പാന്‍ ഡയറി തുടങ്ങാന്‍ ഞാന്‍ നിന്നോട് ആവശ്യപെട്ടു .. ആ വഴിക്ക് വല്ല ആലോചനയും ഉണ്ടോ ?
ആണവ വികിരണം മൂലം ആകെ ഭയാശങ്ക നില നില്‍ക്കെ ഒരു തരം അസുരക്ഷിതത്വം ജപ്പാന്‍ ജനത ഫീല്‍ ചെയ്യുന്നുണ്ടോ ?
ഒറ്റ പോസ്റ്റു കൊണ്ട് ബൂലോകത്തെ കോപ്പിലെ ബ്ലോഗര്‍ ആയ നീ ഇനി അടുത്ത ബോംബും കൊണ്ട് എന്നാണു എത്തുന്നത് ?
Shajeer Mundoli മോനെ കൂളെ നമസ്കാരം, നീ ഏകദേശം ഒരു കൊല്ലമായി മ ഗ്രൂപ്പിലും ബൂലോകത്തും കറങ്ങി നടക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് നിന്റെ ആദ്യത്തെ മലയാളം പോസ്റ്റ് കഴിഞ്ഞ ആഴ്ചയാണ് വന്നത്. ഒരു മലയാളം പോസ്റ്റ് ഇടാന്‍ എന്താണ് ഇത്രയും താമസം 2 ) ഇത്രയും കാലത്തെ ഗ്രൂപ്പ് വാസവും ബൂലോക വാസവും ജീവിതത്തില്‍ എന്ത് പഠിപ്പിച്ചു? ഫേസ് ബുക്കും ബ്ലോഗും അല്ലാതെ വേറെ എന്തൊക്കെയാണ് നേരം പോക്കുകള്‍ ? 3 ) ഇത്രയും കാലം ജപ്പാനില്‍ താമസിച്ചിട്ട് അവരെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? ഇന്ത്യക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ ജപ്പാന്‍കാരുടെ ഏറ്റവും നല്ലതും ചീത്തയുമായ ഓരോ സ്വഭാവങ്ങള്‍ പറയാമോ?
Shamseer Mahmood എന്‍റെ ചോദ്യം 1.മിസ്റ്റര്‍ കൂള്‍ ചൂടാകാരുണ്ടോ? 2.അങ്ങിനെ ചൂടായാല്‍ വീണ്ടും കൂളാകാന്‍ റെഡി ഹീട്ടെരില്‍ വെള്ളം ഒഴിച്ചാല്‍ മതിയോ 3. ജപ്പാനെ ഒറ്റ വാക്കില്‍ ഏതു വാക്കുപയോഗിച്ച് നിര്‍വചിക്കാം?
Biju Davis നമസ്കാരം, യൂനസ്!
1. സൈബർ കൂട്ടായ്മകൾ ഒരു waste of time ആയി തോന്നിയിട്ടുണ്ടോ?
2. ഒരു 'ശാത്രച്ചനു' വേണ്ട അത്യാവശ്യഗുണങ്ങൾ എന്തൊക്കയാണു?
ഇനി, ഒരു ബുദ്ധിപരമായ ചോദ്യം!
3. “ആയിരം കാതമകലെയാണെങ്കിലും.....” ഇത് കൃത്യമായി എത്ര ദൂരം വരും? //
Sreejith Kondotty കൂളെ നമസ്കാരം... നീ കോഡൂര്‍ക്കാരന്‍ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നാട്ടില്‍ വച്ച് ഒരിക്കല്‍ നേരില്‍ സന്ധിക്കാം എന്ന് പ്രതീക്ഷിക്കുന്നു..
1) "കോപ്പിലെ ബ്ലോഗര്‍" എന്ന ഒറ്റപ്പോസ്റ്റിലൂടെ ബൂലോകത്തെ പല പുലികളെയും ആപ്പിലാക്കിയ ആള്‍ എന്ന നിലയില്‍ ചോദിക്കട്ടെ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഇനിയും ഇതേപോലുള്ള പോസ്റ്റുകള്‍ക്ക് കോപ്പ് കൂട്ടുന്നുണ്ടോ?
2) ഗ്രൂപ്പില്‍ മുഴുവന്‍ സമയവും കൂള്‍ ആയി തമാശ പറഞ്ഞു നടക്കുന്ന താങ്കള്‍ ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു.? ചര്‍ച്ച ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍? ബ്ലോഗിലോ, ഗ്രൂപ്പിലോ ഇതേവരെ താങ്കളെ "ഹോട്ട്" ആയി കണ്ടിട്ടില്ല. സ്വയം നിയന്ത്രിക്കുകയാണോ, അതോ വേണ്ടാന്നു വെച്ചിട്ടോ?
3) നമ്മുടെ മലപ്പുറവും, ജപ്പാനും തമ്മിലുള്ള ഭൂമിശാസ്ത്ര പരവും, സാമൂഹ്യപരവും ആയ പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്? അവിടെ ഇപ്പൊ ഒരു സെന്റ് ഭൂമിക്കൊക്കെ എന്ത് വിലയുണ്ട് എന്ന്? :)
Yunus Cool Absar Mohamed ഡോക്ടര്‍ തന്നെ ഉത്ഘാടനം , ഇത് കലക്കും ... കല കലക്കും !
-------------------
പടച്ചോനെ .. ഇത് പണി പാളിയല്ലോ ... .. എന്തൊക്കെ ചോദിയ്ക്കാന്‍ കിടക്കുന്നു എന്നിട്ടും ചോദിച്ചത് .... :) :)
01. കൂട്ടുകാരുടെ ഇടയില്‍ നിങ്ങള്‍ക്കുള്ള ഇരട്ട പേരുകളും അത് വരാനുള്ള കാരണവും ????
ഹ ഹ .. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരുപാട് ഇരട്ടപേര് ഉണ്ടായിരുന്നു . അതില്‍ എല്ലാവരും ഒരേ മനസ്സോടെ വിളിച്ചിരുന്നത് "യുനാനി" എന്നായിരുന്നു . പേരിന്റെ ഉത്ഭവം എന്റെ പേരില്‍ നിന്നും തന്നെ . പിന്നീട് ഓരോരുത്തര്‍ ചുരുക്കി ചുരുക്കി "ആണി" , പൊന്നാണി .... (നീ യുനാനി അല്ലേടാ പൊന്നാണി യാ ... പൊന്നാണി).
02. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ???
എന്റെ വീടിന്റെ തൊട്ടു മുകളില്‍ ആയി ഒരു "മയ്മാലി കാക്ക" ഉണ്ട് . ഞങ്ങടെ നാട്ടിലെ എല്ലാവരുടെയും കല്യാണത്തിന് ബിരിയാണി വെക്കുന്നത് മയ്മാലി കാക്ക യാണ് .
പുറത്ത് എവിടെ യെങ്കിലും കല്യാണത്തിന് ബിരിയാണി ഉണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ഒരു comparison ചെയ്യും മയ്മാലി കാക്ക വെച്ച ബിരിയാണിയുമായി, എത്രെ compare ചെയ്താലും എനിക്ക് ആ മയ്മാലി കാക്ക വെച്ച ബിരിയാണി തന്നെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെ എന്റെ ഇഷ്ട ഫുഡ് ബിരിയാണി യാണ് ... സാധാ ബിരിയാണി അല്ല മയ്മാലി കാക്ക വെച്ച ബിരിയാണി .
03. ജിയോളജി സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തതാണോ അതോ വിധിയുടെ കളികളാല്‍ ആ മേഖലയില്‍ എത്തപ്പെട്ടതാണോ ????
പ്ലസ് ടു വിനു സയന്‍സ് എടുത്ത് പഠിച്ചെങ്കിലും എന്ട്രന്‍സ് ഒന്നും എഴുതി നോക്കിയില്ല (സ്വന്തം കഴിവില്‍ അത്രയ്ക്കും വിസ്വസ്മായിരുന്നു) . അത് കൊണ്ട് തന്നെ option പരിമിധികള്‍ ഉണ്ടായിരുന്നു . പുറത്ത് പോയി പഠിക്കാന്‍ താത്പര്യമുണ്ടായിരുന്നു, അങ്ങനെ അലിഗര്‍ യുനിവേര്സിടി യില്‍ അപേക്ഷ വിളിച്ചപ്പോള്‍ വിഷയം ജിയോളജി സെലക്ട് ചെയ്തു കൊടുത്തു .. അന്ന് പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പിന്നെ എല്ലാം വിധി അല്ലെ അബ്സര്‍ക്കാ ..
നന്ദി ഡോക്ടര്‍ .. സാമൂഹ്യ പ്രധിബധത യുള്ള അങ്ങയുടെ എഴുത്തുകള്‍ ഇനിയും പ്രകാശം പരത്തട്ടെ .
Mohiyudheen Mp 1) സൌദിയിൽ ഇപ്പോ അടുത്തെങ്ങാനും ഭൂകമ്പത്തിനുള്ള സാധ്യതയുണ്ടോ? 2) ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ 3) ഖിലാഫത്തിൽ പങ്കെടുത്ത ആരെങ്കിലും വീടിന് ചുറ്റുപാടുമുണ്ടോ ?
Mohamad Imthiyaztk മൈ ഡിയര്‍ കൂള്‍ ...സുഖം തന്നെ അല്ലെ?...ഒന്ന് എന്ത് കൊണ്ടാണ് മലയാളത്തില്‍ അല്പം മറ്റേതു കയ്യില്‍ ഉണ്ടായിട്ടും എഴുതാത്തത്...?എഴുതുന്നതിനെക്കാലും വായിച്ചു വിലയിരുത്തുന്നതില്‍ ആണോ താല്പര്യം ..രണ്ടു വായിച്ച നല്ല ബ്ലോഗുകള്‍ ഏതൊക്കെ?..മൂന്നു ........ഗ്രൂപ്പിനെക്കുരിച് ചുള്ള താങ്കളുടെ അഭിപ്രായം ...സ്വാധീനിച്ച വ്യക്തികള്‍ ആരൊക്കെയാണ്?
Yunus Cool Shaju Ath നിന്റെ ശല്ല്യം കാരണമാണ് നാട്ടില്‍ അധികം നിര്‍ത്താത് എന്ന് കേട്ടു ശെരിയാണൊ? കാരണം നിന്നെ വീട്ടുകാര്‍ വേഗം നാടുകടത്തിയതുകൊണ്ട് ചോദിച്ചതാ
ബാകി ചോദ്യം പിന്നേ വരും ഹിഹിഹി
------
ഷജു ... ചക്കരെ .....
നാട്ടുകാരുടെ ശല്യം കൊണ്ടാണ് ഞാന്‍ നാട് വിട്ടതെന്ന് അങ്ങോട്ട് ആക്ഷേപിച്ചാല്‍ ? ഹി ഹി ഹി ....
അങ്ങനെയൊന്നും ഇല്ലാട്ടോ . നേരത്തെ പറഞ്ഞല്ലോ, പുറത്ത് പോയി പഠിക്കാന്‍ നന്നായിട്ട് താത്പര്യം ഉണ്ടെന്നു ... അങ്ങനെ ആ വഴിക്ക് അലിഗറില്‍ എത്തിപ്പെട്ടു . ഡിഗ്രിക്ക് വിഷയം ജിയോളജി എടുതതോണ്ട് നാട്ടിലോട്ടു പോരാന്‍ പിന്നീട് അവസരം വന്നിട്ടില്ല ... ഇനി പി എച് ഡി ഒക്കെ കയിഞ്ഞു നാട്ടില്‍ എവിടേലും അവസരം കിട്ടുകാണേല്‍ ഇന്ഷാ അള്ളാ, നാട്ടാരെ ശല്യം ചെയ്യാതെ ഒതുങ്ങണം .
Yunus Cool Sreejith Perippayi 1. അബ്സര്‍ ഇക്ക ചോയിച്ച മൂന്നാമത്തെ ചോദ്യം എന്റെ ആദ്യത്തെ ചോദ്യം. . .
2രണ്ടാമാതെ ചോദ്യം ആദ്യത്തെ ചോദ്യം.
ഇനി മൂന്നാമത്തെ ചോദ്യം
3കോട്ടയം പുഷ്പനാതിന്റെ ഇതു കഥ ആണ് ഏറ്റവും ഇഷ്ട്ടപെട്ടത്?,(എനിക്കും വായിക്കാനാ)
---------------------------------------------
അബ്സര്‍ ഇക്ക നോട് പറഞ്ഞ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം .
ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം :P
ഹി ഹി
3 ഇനി മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം .... പടച്ചോനെ മറന്നു പോയ്യല്ലോ കോട്ടയം പുഷ്പനാതിന്റെ നോവല്‍ന്റെ പേരൊക്കെ.
ഏതായലും നനഞു , എന്നാ കുളിച്ചിട്ടു കേറാം ല്ലേ .. വിക്കിയില്‍ തപ്പി നോക്കി - കോട്ടയം പുഷ്പനാതിന്റെ പണ്ട് വായിച്ച നോവല്‍ പേരുകള്‍ ഏതെങ്കിലും ഓര്‍മ്മയുണ്ടോ എന്ന് ... അങ്ങിനെ ആദ്യം ഓര്‍മ്മയില്‍ വന്നത് ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ . അങ്ങനെ കാര്യമായിട്ട് ഒന്നും ഓര്‍മയില്ലെങ്കിലും തെംസ് നദി ... നദി എന്ന് അതില്‍ വായിച്ച ഒരു ചെറിയ ഓര്‍മ്മയുണ്ട് :)
ആദ്യത്തേം രണ്ടാമത്തെയും ചോദ്യത്തിനുള്ള ഉത്തരം കോപ്പി പേസ്റ്റ് ചെയ്യുന്നു
01. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ???
എന്റെ വീടിന്റെ തൊട്ടു മുകളില്‍ ആയി ഒരു "മയ്മാലി കാക്ക" ഉണ്ട് . ഞങ്ങടെ നാട്ടിലെ എല്ലാവരുടെയും കല്യാണത്തിന് ബിരിയാണി വെക്കുന്നത് മയ്മാലി കാക്ക യാണ് .
പുറത്ത് എവിടെ യെങ്കിലും കല്യാണത്തിന് ബിരിയാണി ഉണ്ടെങ്കില്‍ ഞാന്‍ മനസ്സ് കൊണ്ട് ഒരു comparison ചെയ്യും മയ്മാലി കാക്ക വെച്ച ബിരിയാണിയുമായി, എത്രെ compare ചെയ്താലും എനിക്ക് ആ മയ്മാലി കാക്ക വെച്ച ബിരിയാണി തന്നെയാണ് ഇഷ്ടം. അതുകൊണ്ട് തന്നെ എന്റെ ഇഷ്ട ഫുഡ് ബിരിയാണി യാണ് ... സാധാ ബിരിയാണി അല്ല മയ്മാലി കാക്ക വെച്ച ബിരിയാണി .
02. ജിയോളജി സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്തതാണോ അതോ വിധിയുടെ കളികളാല്‍ ആ മേഖലയില്‍ എത്തപ്പെട്ടതാണോ ????
പ്ലസ് ടു വിനു സയന്‍സ് എടുത്ത് പഠിച്ചെങ്കിലും എന്ട്രന്‍സ് ഒന്നും എഴുതി നോക്കിയില്ല (സ്വന്തം കഴിവില്‍ അത്രയ്ക്കും വിസ്വസ്മായിരുന്നു) . അത് കൊണ്ട് തന്നെ option പരിമിധികള്‍ ഉണ്ടായിരുന്നു . പുറത്ത് പോയി പഠിക്കാന്‍ താത്പര്യമുണ്ടായിരുന്നു, അങ്ങനെ അലിഗര്‍ യുനിവേര്സിടി യില്‍ അപേക്ഷ വിളിച്ചപ്പോള്‍ വിഷയം ജിയോളജി സെലക്ട് ചെയ്തു കൊടുത്തു .. അന്ന് പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
നന്ദി ശ്രീജിത്ത് ... ജിയോ ടെക്നിക്ക് പഠിച്ചു പെട്ടന്ന് ഇറങ്ങി വാ ,.. നമുക്ക് ഒരു പി എച് ഡി ഒക്കെ ചെയ്യാം ല്ലേ .
Yunus Cool Ranjith Kannankattil 1.യൂനുസ് കൂളിന്റെ ഈ കൂൾ എവിടുന്ന് വന്നതാണ്?
ഹ ഹ .. 2005 ല്‍ ഒരു ജിമെയില്‍ അക്കൗണ്ട് തുടങ്ങുമ്പോള്‍ യുസര്‍ നെയിം ചോദിച്ചപ്പോള്‍ :
യുനുസ്@ജിമെയില്‍.കോം
അവൈല്‍ അല്ല
യുനുസ്.പി @ജിമെയില്‍.കോം
അവൈല്‍ അല്ല
നിങ്ങള്ക്ക് വേണമെങ്കില്‍ താഴെ ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്യാം
യുനുസ് 123
യുനുസ് പി 157
യുനുസ്.കൂള്‍
അങ്ങനെ ഞാന്‍ സെലക്ട് ചെയ്ത ഒരു സാധനം ആണ് യുനുസ്.കൂള്‍ @ @ജിമെയില്‍.കോം
പിന്നീട് ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ അതിലും ഇതേ പേര് കൊടുത്തു എന്നെയുള്ളൂ .
2.കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ട്ടീവ് മാർക്സിനെയാണോ അതോ ഡിറ്റക്ടീറ്റീവ് പുഷ്പരാജിനെയാണോ ഏറ്റവും ഇഷ്ടം. ;P
ഇവരെ രണ്ടു പേരെയും അല്ല , ഇവരുടെ കാമുകി മാരെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. :P
---<<<പടച്ചോനെ മറന്നു പോയ്യല്ലോ കോട്ടയം പുഷ്പനാതിന്റെ നോവല്‍ന്റെ പേരൊക്കെ.
ഏതായലും നനഞു , എന്നാ കുളിച്ചിട്ടു കേറാം ല്ലേ .. വിക്കിയില്‍ തപ്പി നോക്കി - കോട്ടയം പുഷ്പനാതിന്റെ പണ്ട് വായിച്ച നോവല്‍ പേരുകള്‍ ഏതെങ്കിലും ഓര്‍മ്മയുണ്ടോ എന്ന് ... അങ്ങിനെ ആദ്യം ഓര്‍മ്മയില്‍ വന്നത് ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ . അങ്ങനെ കാര്യമായിട്ട് ഒന്നും ഓര്‍മയില്ലെങ്കിലും തെംസ് നദി ... നദി എന്ന് അതില്‍ വായിച്ച ഒരു ചെറിയ ഓര്‍മ്മയുണ്ട് :)>>>>
3.ജപ്പാനിൽ ഒറ്റയ്ക്കാണോ പീ എച്ച് ഡി ചെയ്യുന്നേ?മലയാളി കൂട്ടുകാരന്മാർ/കൂട്ടുകാ''രി''കൾ ഉണ്ടോ? :)
ജപ്പാനില്‍ വന്നപ്പോള്‍ ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു മോനെ ... എല്ലാം തകിടം മറിഞ്ഞു. (ടോക്യോ യുനിവേര്സിടിയുടെ ഞാന്‍ പഠിക്കുന്ന ക്യാമ്പസ് ല്‍ 7 ഇന്ത്യ കാരെ ഒള്ളൂ .. മലയാളിയായി ഞാന്‍ മാത്രം. ഭക്ഷണം തനിയെ ഉണ്ടാക്കും, ബോര്‍ അടി മാറ്റാന്‍ നിങ്ങള്‍ഒക്കെയും )
നന്ദി രഞ്ജു ... കവിതകള്‍ വിരിയട്ടെ ആ കൈ കളില്‍ ഇനിയും ..
Komban Moosa കൂളേ നീ കൂളായിട്ടു ഇത് വരെ എത്ര പ്രേമലേഖനം വാങ്ങിയിട്ടുണ്ട്
നിന്നെ ഒന്ന് ഹോട്ട് ആക്കാന്‍ ത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണം
Sarath Sankar Yunus Cool എനിക്കും ഒരു ചോദ്യം ചോദിയ്ക്കാന്‍ ഉണ്ട്
എങ്ങനെ ജീവിക്കുന്നു ജപ്പാനില്‍ ????
വളരെ യാന്ത്രികമായ ജീവിതം ആണ് എന്ന് കേട്ടിട്ടുണ്ട് , രാവിലെ എണീറ്റ ഉടന്‍ എല്ലാ ജപ്പാന്‍ കാരെയും പോലെ 7:30 നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ക്യു നിന്ന് മെട്രോയില്‍ കയറി , ഫോണ്‍ സൈലന്റ് ആക്കി ഇട്ടു ഗെയിം കളിച്ചാണോ ജീവിക്കുന്നത് ???
Yunus Cool വേണു ഏട്ടാ .....
ഒന്ന് - ജപ്പാന്റെ വിവിധ ഭാഗങ്ങളും വിശേഷങ്ങളുമായി ഒരു ജപ്പാന്‍ ഡയറി തുടങ്ങാന്‍ ഞാന്‍ നിന്നോട് ആവശ്യപെട്ടു .. ആ വഴിക്ക് വല്ല ആലോചനയും ഉണ്ടോ ?
ജപ്പാന്‍ ന്റെ ഒരു തല മുതല്‍ കണ്ടു വരുന്നതേയുള്ളൂ. ഹ്മം ഹ്മം ...പോയ സ്ഥലതെയെല്ലാം ഫോട്ടോസ് എടുത്തു വെച്ചിട്ടുണ്ട് . അതുകൊണ്ട് വേണു ഏട്ടന്‍ പറഞ്ഞതിനെ കുറിച്ച് സീരിയസ് ആയിട്ട് ആലോചിക്കുന്നുണ്ട് . കയിഞ്ഞ തവണ ടൂര്‍ പോയപ്പോള്‍ ഏട്ടന്‍ പറഞ്ഞത് മനസ്സില്‍ ഉള്ളതുകൊണ്ട് ഒരു പോസ്റ്റിനു പറ്റിയ ഫോട്ടോസ് എടുത്തു സെലക്ട് ചെയ്ത് വെച്ചിട്ടുണ്ട് . ഇനി മന്‍സൂര്‍ ക്ക (ചെരുവാടിയുടെ) യുടെയും നിരക്ഷരന്റെയും ഒക്കെ ബ്ലോഗുകള്‍ വായിച്ചു യാത്ര വിവരണങ്ങള്‍ എഴുതുന്നത് എങ്ങനെയെന്നു കോപ്പി അടിക്കണം ;)
2 . ആണവ വികിരണം മൂലം ആകെ ഭയാശങ്ക നില നില്‍ക്കെ ഒരു തരം അസുരക്ഷിതത്വം ജപ്പാന്‍ ജനത ഫീല്‍ ചെയ്യുന്നുണ്ടോ ?
ഞാന്‍ ജപ്പാനില്‍ കാലു കുത്തിയത് 2011 ഏപ്രില്‍ 5 നു ആയിരുന്നു .. ഭൂകമ്പം നടന്നു 25 ദിവസം കയിഞ്ഞ്. ഇവിടെ വന്നപ്പോള്‍ ആശങ്ക പെട്ട പോലെ ഒന്നും ഇല്ല . പക്ഷെ ആ സമയത്ത് എല്ലാവരും കുപ്പി വെള്ളം (korea നിന്നും വരുന്നത് ), പച്ചക്കറി, പാല് തുടങ്ങിയവ പുറം രാജ്യങ്ങളില്‍ നിന്നും കൊണ്ട് വരുന്നത് മാത്രേമെ ഉപയോഗിച്ചത് . ഇന്നും ഇന്റര്‍നാഷണല്‍ കമ്മ്യൂണിറ്റി ആണവ വികിരണം മൂലം ജപ്പാനില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ മടിക്കുന്നുണ്ട്.
അസുരക്ഷിതത്വം
------------------------
ജപ്പാന്‍ ലെ ജനങ്ങള്‍ സാധാരണ പോലെ തന്നെയാണ് ഇപ്പോയും . . ആണവ വികിരണം ഉണ്ട് എന്നത് ശെരി തന്നെ . ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് മണ്ണില്‍ ആണവ തോത് വളരെ ഉയര്‍ന്നിട്ടാണ് . പക്ഷെ അതൊന്നും ജപ്പാനിലെ ജനങ്ങളുടെ ജീവിത രീതിയെ മാറ്റിയതായി തോന്നുന്നില്ല .
ഭൂകമ്പം നടന്ന സ്ഥലത്ത് ഞാന്‍ പോയി എടുത്ത കുറച്ചു ഫോട്ടോസ്
https://www.facebook.com/media/set/ ?set=a.220376971320807.6191 5.100000455173891&type=3
ഒറ്റ പോസ്റ്റു കൊണ്ട് ബൂലോകത്തെ കോപ്പിലെ ബ്ലോഗര്‍ ആയ നീ ഇനി അടുത്ത ബോംബും കൊണ്ട് എന്നാണു എത്തുന്നത് ?
ഹ ഹ . . പ്രതീക്ഷിക്കാതെ കോപ്പിലെ ബ്ലോഗ്ഗര്‍ ആയതല്ലേ വേണു ഏട്ടാ .. ഇനി അടുത്ത അവാര്‍ഡ് നിശ വരട്ടെ :)
നന്ദി വേണു ഏട്ടാ ... പാത്തൂന്റെ പാസ് മുതല്‍ ഞാന്‍ ഏട്ടന്റെ ഫാന്‍ ആണ് .. ഈ അനിയന്‍ അഹങ്കരിചോട്ടെ ന്റെ ഏട്ടന്റെ തൂലികയാല്‍ .. Venu etta
Pradeep Kumar പ്രിയപ്പെട്ട യൂനൂ....
ഇവിടെ കണ്ടതില്‍ സന്തോഷം . ഞാന്‍ പ്രധാനമായും ചോദിക്കാന്‍ ആഗ്രഹിച്ചത് പേരിലെ കൂള്‍ എന്നതിന്റെ കാരണത്തെക്കുറിച്ചായിരുന്നു.സമാനമായ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നതുകൊണ്ട് ഇനി ചോദിക്കുന്നില്ല. ആലോചിച്ചപ്പോള്‍ ഒരുപാട് ചോദ്യങ്ങല്‍ മനസ്സിലേക്കു വരുന്നു. മൂന്നു ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുവാദം മാത്രമേ ഉള്ളു എന്നതുകൊണ്ട് മറ്റു ചോദ്യങ്ങള്‍ മനസ്സില്‍ തന്നെസൂക്ഷിക്കുന്നു.ഇനി എന്റെ ചോദ്യത്തിലേക്കു വരാം
1) ഗവേഷണവിഷയം അറേബ്യന്‍ ബ്ലോഗര്‍പാളികള്‍ക്കിടയിലെ ഭൂകമ്പസാദ്ധ്യതകളെക്കുറിച്ചാണല്ലോ. എന്തുകൊണ്ടാണ് അത് അറേബ്യന്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ ഒതുക്കി നിര്‍ത്തി - ഇന്ത്യയിലും ,വിശിഷ്യ കേരളത്തിലും ബ്ലോഗര്‍മാരും അവരുടെ പാളികള്‍ക്കിടയില്‍ ഭൂകമ്പസാദ്ധ്യതകളും ഇല്ലേ?
2) ഭൂമിയുടെ സയന്‍സ് ആണല്ലോ പഠിക്കുന്നത് .അതുകൊണ്ട് ചോദിക്കുകയാണ് - ലോകാവസാനം എന്നു പറയുന്നത് സത്യമാണോ? - പെട്ടന്ന് ഒരു ദിവസം അവസാനിക്കുകയാണോ ,അതോ ക്രമേണ മനുഷ്യനും മറ്റു ജീവജാലങ്ങളും ഇല്ലാതായ ശേഷം അവസാനിക്കുയാണോ ചെയ്യുക ?.ഏകദേശം എന്ന് ലോകം അവസാനിക്കും എന്ന് പറയാമോ?.
3) എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രശസ്തമായ ഒരു കേന്ദ്രസര്‍വ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ ഗവേഷണം നിര്‍ത്തിവെച്ച് ജപ്പാനില്‍ പോയി ഗവേഷണം തുടര്‍ന്നത് - അലിഗഡും, ജെ.എന്‍.യു വും, ഹൈദരബാദുമൊക്ക നിലവാരം കുറഞ്ഞ സര്‍വ്വകലാശാലകള്‍ ആയതുകൊണ്ടാണോ?.....
Ismail Chemmad യൂനു ,സുഖമാണെന്നു വിചാരിക്കുന്നു.നന്മകള്‍ നേരുന്നു.
വീട്ടില്‍ ആരൊക്കെയുണ്ട് ?
ഉപ്പ എന്ത് ചെയ്യുന്നു ?
കോഴ്സ് കഴ്ഞ്ഞ ശേഷം നിങ്ങള്ക്ക് രണ്ടു ജോലി ഓഫര്‍ വന്നു എന്ന് വിചാരിക്കുക്. ഒന്ന് , ഭൂകമ്പ സാധ്യതയും ആണവ വികിരണവും ഉള്ള ജപ്പാനില്‍ , രണ്ടു നമ്മുട ഇന്ത്യാ മഹാരാജ്യത്ത് .. താന്കള്‍ ഇതു തിരഞ്ഞെടുക്കും ?
സ്നേഹാശംസള്‍
Yunus Cool Shajeer Mundoli നമസ്കാരം ശജീര്‍ ക്കാ ..
1 )ഒരു മലയാളം പോസ്റ്റ് ഇടാന്‍ എന്താണ് ഇത്രയും താമസം
സത്യം പറഞ്ഞാല്‍ ഇവിടെ ഓരോരുത്തര്‍ എഴുതുന്നത് കണ്ടാല്‍ (ദുബായ് കാരനും ) ശെരിക്കും അസൂയ തോന്നല്‍ ഉണ്ട് . പിന്നെ അറിയാലോ എന്റെ വായനയുടെ ആയം (ചെറുപ്പത്തില്‍ കോട്ടയം പുഷ്പനാതിന്റെ ത്രില്ലെര്‍ കളും , മനോരമ വാരികയിലെ നോവലുകളും മാറ്റി നിറുത്തിയാല്‍ വായന ഇല്ല എന്ന് തന്നെ പറയാം), അനുഭവങ്ങള്‍ എഴുതാന്‍ തക്ക അനുഭവങ്ങളും ഇല്ല. അതുമാത്രവുമല്ല എന്റെ 'മലയാലം' എനിക്ക് തന്നെ നല്ല പിടിപ്പാണ്. നൌഷാദ്ക്ക പറഞ്ഞ പോലെ ഗ്രൂപ്പിലെ കമന്റുകള്‍ ഒരു പഠന കളരി തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ മലയാളം പഠിച്ചു വരുന്നേയുള്ളൂ
പിന്നെ കോപ്പിലെ ബ്ലോഗ്ഗര്‍ ഒരു പോസ്റ്റ് അല്ല മരിച്ചു ഒരു കോപ്പ് ആണ് എന്ന് പറയാനാ എനിക്കിഷ്ടം :)
2 ) ഇത്രയും കാലത്തെ ഗ്രൂപ്പ് വാസവും ബൂലോക വാസവും ജീവിതത്തില്‍ എന്ത് പഠിപ്പിച്ചു? ഫേസ് ബുക്കും ബ്ലോഗും അല്ലാതെ വേറെ എന്തൊക്കെയാണ് നേരം പോക്കുകള്‍ ?
എന്റെ നേരം പോക്കുകളില്‍ ഏറ്റവും മെയിന്‍ ആയിട്ടുള്ളത് നമ്മുടെ ഗ്രൂപ്പിലെ കൊച്ചു വര്‍ത്തമാനങ്ങള്‍ തന്നെ ! . ഒരുപാട് ഗ്രൂപ്പുകളില്‍ അംഗം ആണെങ്കിലും 'മ' ഗ്രൂപ്പ് വിട്ടു വേറെ എവിടെയും നേരം കളയാന്‍ തോന്നിയിട്ടില്ല. അത് ഈ ഗ്രൂപ്പിന്റെ വിജയമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നേരില്‍ കാണാതെ ഒരുപാട് സൌഹൃദം നേരിട്ടു തന്ന ഈ ഗ്രൂപ്പിന്റെ ഓരോ അംഗങ്ങളും പടിപിച്ചത് 'മനുഷ്യ സ്നേഹം" തന്നെയാണ് ദൈവ ഭക്തി കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നത് തന്നെയാണ്. നേരം പോക്കുകളില്‍ വേറെ പ്രധാന ഐറ്റം സിനിമ കാണല്‍, ഹോസ്റ്റലില്‍ പിള്ളേരുമായി കൊച്ചു വര്‍ത്തമാനം ....
3 ) ഇത്രയും കാലം ജപ്പാനില്‍ താമസിച്ചിട്ട് അവരെ കുറിച്ചുള്ള അഭിപ്രായം എന്താണ് ? ഇന്ത്യക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ ജപ്പാന്‍കാരുടെ ഏറ്റവും നല്ലതും ചീത്തയുമായ ഓരോ സ്വഭാവങ്ങള്‍ പറയാമോ?
ഇന്ത്യക്കാരുമായി തട്ടിച്ചു നോക്കുമ്പോള്‍ ജപ്പാന്‍കാരുടെ ഒരുപാട് നല്ല കാര്യങ്ങള്‍ പറയാന്‍ ഉണ്ട്. എടുത്തു പറയാന്‍ ആദ്യം ഉള്ളത് സമയ നിഷ്ഠ / കൃത്യ നിഷ്ടത തന്നെ. പറഞ്ഞ സമയത്തിന് ഒരു മിനിറ്റ് പോലും വൈകാതെ എത്തുന്ന മനുഷ്യര്‍ , ബസ് , ട്രെയിന്‍ ..... ചീത്ത കാര്യങ്ങള്‍ കാര്യമായിട്ട് കണ്ടിട്ടും ഇല്ല . എന്നാലും ശ്രദ്ധിക്കപെട്ടതില്‍ ഒന്ന് പുറം ലോകവുമായി അവര്‍ക്ക് അതികം അടുപ്പം ഇല്ല എന്നതാണ്.
നന്ദി ശജീര്‍ ക്ക . മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കൂള്‍ ആയി കാണുന്ന വളരെ കുറച്ച വ്യക്തിതങ്ങളില്‍ ഒരാളാണ് മുണ്ടോളി എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ കല്യാണ ട്രീറ്റ് കിട്ടിയിട്ടില്ല എന്ന് ഞാന്‍ മറന്നിട്ടും ഇല്ല ;)
Yunus Cool Shamseer Mahmood - ഷംസീര്‍ ഭായ് , നന്ദി
1.മിസ്റ്റര്‍ കൂള്‍ ചൂടാകാരുണ്ടോ?
ചൂടാകാരുണ്ടോ എന്ന് ചോദിച്ചാല്‍ ചൂടാകാരുണ്ട് എന്നും ചൂട്ആകാരില്ലേ ന്നു ചോദിച്ചാല്‍ ചൂടാകാര്‍ ഇല്ല എന്നും പറയാം ...
2.അങ്ങിനെ ചൂടായാല്‍ വീണ്ടും കൂളാകാന്‍ റെഡി ഹീട്ടെരില്‍ വെള്ളം ഒഴിച്ചാല്‍ മതിയോ
ഹ ഹ ... വീണ്ടും കൂള്‍ ആകാന്‍ റെഡി ഹീട്ടെരില്‍ വെള്ളം ഒഴിക്കാതെ കുറച്ച നേരം എഞ്ചിന്‍ ഓഫ് ചെയ്തു വെക്കും ... അപ്പൊ ഒരു വിധം കൂള്‍ ആവാറുണ്ട് .
3. ജപ്പാനെ ഒറ്റ വാക്കില്‍ ഏതു വാക്കുപയോഗിച്ച് നിര്‍വചിക്കാം?
ജപ്പാനെ ഒറ്റ വാക്കില്‍ "ജപ്പാന്‍" എന്ന് തന്നെ നിര്‍വചിക്കാം. കുറഞ്ഞ വാക്കുകളില്‍ പറഞ്ഞാല്‍ എനിക്ക് മലപ്പുറം കയിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം :) . പ്രകൃതി കൊണ്ട് അതി മനോഹരമാണ്, മനുഷ്യ നിര്‍മ്തി കൊണ്ട് അതിലേറെ മനോഹരമാണ് ഈ ജപ്പാന്‍ . ഞാന്‍ എടുത്ത കുറച്ചു ഫോട്ടോസ്
ഇവിടെ - https://www.facebook.com/media/set/ ?set=a.296187380406432.7783 1.100000455173891&type=3
Yunus Cool Biju etta 1. സൈബർ കൂട്ടായ്മകൾ ഒരു waste of time ആയി തോന്നിയിട്ടുണ്ടോ?
തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ തോന്നിയിട്ടുണ്ട് , ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല .. സത്യം പറഞ്ഞാല്‍ ചില സമയത്ത് തോന്നിയിട്ടുണ്ട് ഇതെല്ലാം utter waste ആണെന്ന്. പക്ഷെ ചില സമയത്ത് തോന്നിയിട്ടുണ്ട് ഇതുള്ളത് കൊണ്ട് മാത്രമാണല്ലോ സമയം പോകുന്നത് എന്ന്. (ഇതില്‍ നിന്നും മോചിതനാകാന്‍ രണ്ടു വട്ടം ശ്രമം നടത്തി പരാചിതനായവാന്‍ ആണ് ഞാന്‍ . ശ്രമം ആത്മാര്തം അല്ലയിരുന്നത് കൊണ്ടാവാം പരാചയപെട്ടത്. എങ്കിലും ഉറച്ച വിശ്വാസം ഉണ്ട് ഇതൊക്കെ വേസ്റ്റ് ഓഫ് ടൈം ആണെന്ന് മാത്രം തോന്നുകയാണെങ്കില്‍ ഒറ്റ ക്ലിക്കില്‍ നിറുത്താന്‍ കഴിയുന്നതാണെന്ന്).
-------------
2. ഒരു 'ശാത്രച്ചനു' വേണ്ട അത്യാവശ്യഗുണങ്ങൾ എന്തൊക്കയാണു?
ഒരു ശത്രച്ചന്റെ ഓരോ ഘട്ടത്തിലും വെവ്വേറെ ഗുണങ്ങള്‍ ആണ് വേണ്ടത് . ഉദാഹരണം
ഒരു പി എച് ഡി ശാസ്ത്ര വിദ്യാര്‍ഥി - ക്ഷമ ശീലന്‍ ആയിരിക്കണം . എന്ത് കേട്ടാലും മിണ്ടാതിരിക്കണം
ഒരു ശാസ്ത്ര പ്രൊഫസര്‍ - ഒരിക്കലും ക്ഷമ ഉണ്ടാവരുത് . എന്ത് കേട്ടാലും പോട്ടിതെരിക്കണം
ഒരു ശാസ്ത്ര ഗവേഷകന്‍ - നന്നായി കളവു പറയാന്‍ അറിയണം
etc .. ചുരുക്കി പറഞ്ഞാല്‍ ഒരു ബഹു മുഖ പ്രതിഭ ആവും വയസ്സ് ആകുംബോയെക്കും ... കൂടുതല്‍ അറിയാന്‍ ചാണ്ടിചായനെ റെഫര്‍ ചെയ്യുന്നു
ഒരു ഫോടോ കൂടി അറ്റാച്ച് ചെയ്യുന്നു
https://www.facebook.com/photo.php?fbid=384047101609 490&set=a.375184759162391. 106891.375183269162540&typ e=1&theater
-----------
ഇനി, ഒരു ബുദ്ധിപരമായ ചോദ്യം!
3. “ആയിരം കാതമകലെയാണെങ്കിലും.....” ഇത് കൃത്യമായി എത്ര ദൂരം വരും? //
ഇത് കുഴക്കുന്ന ചോദ്യം ആണെങ്കിലും എനിക്ക് പണ്ടേ ഭയങ്കര ബുദ്ധിയാണെന്നാ എല്ലാരും പറയാറ്
ആയിരം = 1000
കാതം = mile
ആയിരം കാതം = 1000 മൈല്‍ / 1609 കിലോ മീറ്റര്‍
പിന്നെ അഞ്ചു പുള്ളികുത്ത് (.....) = ഏകദേശം 1 .5 സെന്റി മീറ്റര്‍
ആകെ മൊത്തം ടോട്ടല്‍ “ആയിരം കാതമകലെയാണെങ്കിലും.....” = 1609 . 000015 കിലോമീറ്റര്‍ ദൂരം കാണും , കാണണം !! :P
നന്ദി ബിജു ഏട്ടാ ... ഒരു ആരാധകന്‍
Rasheed Punnassery മിസ്റ്റര്‍ കൂള്‍ .. ഞാന്‍ കഴിഞ്ഞാല്‍ താങ്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ബ്ലോഗര്‍ ആരാണ് ?? :)
Kochumol Kottarakara ഹഹഹഹ ...ചിരിച്ചത് ഇപ്പോളാണ് പോസ്റ്റ് വായിച്ചത് .... അല്ല യൂനു പഠിത്തവും ഈ ഫേസ് ബൂക്കിലെ സൗഹൃദവും .....എങ്ങിനെ ഒരുപോലെ കൂള്‍ ആയി കൊണ്ട് പോണു ?
ഈ ഒരൊറ്റ ചോദ്യം മാത്രേ എനിക്കുള്ളൂ ബാക്കി ഒക്കെ എല്ലാരും ചോദിച്ചു കഴിഞ്ഞു ട്ടോ ..
Yunus Cool Sreejith Kondotty കൂളെ നമസ്കാരം... നീ കോഡൂര്‍ക്കാരന്‍ ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നാട്ടില്‍ വച്ച് ഒരിക്കല്‍ നേരില്‍ സന്ധിക്കാം എന്ന് പ്രതീക്ഷിക്കുന്നു..
------
നമസ്കാരം ശ്രീ ഏട്ടാ ... ഞാന്‍ അങ്ങോട്ട് പറയാന്‍ ഇരിക്കാരുന്നു . നിശ്ചയം, കല്യാണം , സല്‍ക്കാരം .. എല്ലാത്തിന്റെയും കൂടെ ചെലവ് ഞാന്‍ വരവ് വെപ്പിക്കും .... ;) നമുക്കൊന്ന് കൂടണം എന്തായാലും ! !
1) "കോപ്പിലെ ബ്ലോഗര്‍" എന്ന ഒറ്റപ്പോസ്റ്റിലൂടെ ബൂലോകത്തെ പല പുലികളെയും ആപ്പിലാക്കിയ ആള്‍ എന്ന നിലയില്‍ ചോദിക്കട്ടെ. ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഇനിയും ഇതേപോലുള്ള പോസ്റ്റുകള്‍ക്ക് കോപ്പ് കൂട്ടുന്നുണ്ടോ?
ഇനിയും ആ രഹസ്യം ഞാന്‍ ഒളിപ്പിച്ചു വെക്കുന്നില്ല ശ്രീ ഏട്ടാ, പ്രത്യേകിച്ച് ഇങ്ങള്‍ ചോദിച്ചത് കൊണ്ട് എനിക്ക് അത് പറഞ്ഞെ പറ്റൂ . 2012 ഫെബ്രുവരി മാസം, കൃത്യമായി പറഞ്ഞാല്‍ വാലന്‍ന്റൈന്‍ ദിനത്തില്‍ രാവിലെ എണീറ്റപ്പോള്‍ മുതല്‍ കൈ പെരുക്കുന്നു , കാല്‍ കഴക്കുന്നു, കീ ബോര്‍ഡ് കിടന്നു ഇളകുന്നു , മോനിടര്‍ ഇരുന്നു ആടുന്നു. എത്രെ ആലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടുന്നില്ല എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ടെന്നു. നേരം പോയതറിഞ്ഞില്ല ....ക്ലോക്കില്‍ മണി പന്ത്രണ്ട് അടിച്ചു , കൂരാ കൂരിരിട്ടു , കോഴികള്‍ ഓരിയിട്ടു, കുറുക്കന്‍ കൂവി , കാക്കകള്‍ കള, കള രവം മുയക്കി ..... ഞാന്‍ അറിയാതെ എന്റെ കൈകള്‍ പഴമള്ളൂര്‍ സമൂസ എടുത്തു വായിലിട്ടു . പിന്നൊന്നും എനിക്കോര്‍മയില്ല !. പിറ്റേന്ന് കാലത്ത് എണീറ്റപ്പോള്‍ ജിമെയില്‍ ലില്‍ മെസ്സേജ് കളുടെ ബഹളം .. ഞാന്‍ അറിഞ്ഞു എന്റെ ബ്ലോഗ്ഗിന്റെ ചാരിത്ര്യം നഷ്ടപെട്ട്ന്നു !!
(label # (ഇതൊക്കെ എങ്ങനെ സാധിക്കുന്നു?) = ആക്കിയതണേലും എനിക്കങ്ങു ഇഷ്ടപ്പെട്ടു .... )
2) ഗ്രൂപ്പില്‍ മുഴുവന്‍ സമയവും കൂള്‍ ആയി തമാശ പറഞ്ഞു നടക്കുന്ന താങ്കള്‍ ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു.? ചര്‍ച്ച ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയങ്ങള്‍? ബ്ലോഗിലോ, ഗ്രൂപ്പിലോ ഇതേവരെ താങ്കളെ "ഹോട്ട്" ആയി കണ്ടിട്ടില്ല. സ്വയം നിയന്ത്രിക്കുകയാണോ, അതോ വേണ്ടാന്നു വെച്ചിട്ടോ?
ചര്‍ച്ച ചെയ്യാന്‍ ഏറ്റവും ഇഷ്ടം രാഷ്ട്രീയം തന്നെ, പക്ഷെ ചര്‍ച്ച ചെയ്യാന്‍ തട്പര്യപെടാത്തതും രാഷ്ട്രീയം തന്നെ. ജീവിതത്തെ മാത്രം സീരിയസ് ആയി കാണുന്നു , ബ്ലോഗും , ഫേസ് ബുക്കും സീരിയസ് ആയി കാണാത്തത് കൊണ്ട് ഹോട്ട് ആവാറും ഇല്ല .. ;)
3) നമ്മുടെ മലപ്പുറവും, ജപ്പാനും തമ്മിലുള്ള ഭൂമിശാസ്ത്ര പരവും, സാമൂഹ്യപരവും ആയ പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്? അവിടെ ഇപ്പൊ ഒരു സെന്റ് ഭൂമിക്കൊക്കെ എന്ത് വിലയുണ്ട് എന്ന്? :)
നമ്മുടെ മലപ്പുറം തന്നെ ബൂലോകത്തിലും ഭൂലോകത്തിലും ഇഷ്ടമുള്ള സ്ഥലം . ഭൂമിശാസ്ത്ര പരമായി ജപ്പാന്‍ മനോഹരമാണെങ്കിലും സാമൂഹ്യ പരമായി നമ്മുടെ അത്രെ വരൂല :D .. അതായത് ഭൂമിക്ക് ഒക്കെ ഭയങ്കര വിലയാ , ഇവിടെ നമ്മുടെ പാര്‍ട്ടി ഇല്ലാലോ, അത്താണ് ;)
നന്ദി ശ്രീ ഏട്ടാ ... എന്നും ഇങ്ങനെ കമന്റി നടന്നാ മതിയോ , നമുക്കും വേണ്ടേ ഒരു പോസ്റ്റ് ഒക്കെ !
Abdul Jabbar Vattapoyilil ) കൂളെ..നമുക്കൊന്ന് കാണണമല്ലോ ? എന്ന് എവിടെ വെച്ച് പറ്റും ?
2 ) ജീവിതത്തില്‍ ഏറ്റവും അധികം സ്നേഹിച്ചത് ആരെയാണ് ?
Yunus Cool Fenil Antony ജപ്പാനില്‍ ആയിട്ട് എന്തുകൊണ്ടാ ജാപ്പനീസ് ഭാഷയില്‍ ബ്ലോഗ് എഴുതാത്തത്..........:)
-----------
@ഫെനില്‍ അച്ചായോ - അച്ചായന്‍ ഖത്തറില്‍ ആയിരുന്നപ്പോള്‍ അറബിയില്‍ എഴുതിയ ബ്ലോഗ് പോസ്റ്റുകള്‍ കണ്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് , എഴുതിയ ഓരോ വരികളും എന്റെ മനസ്സില്‍ തട്ടി , അതിലെ ഓരോ വരികളും എന്റെ ഡാഷ് ബോര്‍ഡില്‍ ഇന്നും ഞാന്‍ പൊടി തട്ടി സൂക്ഷിക്കുന്നു ഒരു ഭൂതം നിധി കാക്കുന്ന പോലെ . അച്ചായന്‍ ബംഗ്ലോരില്‍ വന്നപ്പോള്‍ ഞാന്‍ എത്രെ സങ്കടപെട്ടു എന്നറിയുമോ ? അച്ചായന്റെ അറബിയില്‍ ഉള്ള പോസ്റ്റുകള്‍ മിസ്സ് ആകുമല്ലോ എന്നോര്‍ത് കരഞ്ഞു കണ്ണീര്‍ വാര്ക്കാത്ത ഒരു ദിനം പോലും ഇല്ലായിരുന്നു . ആകെയുള്ള ഒരു ആശ്വാസം ഇനി അച്ചായന്‍ കന്നടയില്‍ ബ്ലോഗ് എഴുതുമല്ലോ എന്നതായിരുന്നു ..!! അപ്പൊ എന്നാ പുതിയ കന്നഡ പോസ്റ്റ് വരുന്നത് .... :D
അച്ചായന്റെ ആദ്യ കന്നഡ പോസ്റ്റ് വന്നു അടുത്ത ദിവസം ന്റെ ജപ്പാന്‍ ബ്ലോഗ് പോസ്റ്റ് ഇടണം എന്ന് വിചാരിക്കുന്നു , പ്രതീക്ഷയോടെ .... മുത്തു ഗവ് .
നന്ദി ഫെനില്‍ ഏട്ടാ ... പഠിത്തത്തില്‍ ബിസി ആയിരിക്കുന്നത് കൊണ്ടാകുമല്ലേ ഈയിടെ അധികം ഇവിടെ കാണാത്തത്. ?
Shanavas Elayoden കൂള്‍,
വളരെ കൂള്‍ ആയതുകൊണ്ടാണോ, യുനുസ് കൂള്‍ എന്ന് വിളിക്കുന്നത്.
മറ്റൊന്നും ഇപ്പോള്‍ ചോദിക്കുന്നില്ല, എല്ലാ വിധ ആശംസകളും p
Fenil Antony Yunus Cool സമ്മതിച്ചു.......നീ വീണ്ടും തകര്‍ത്തുകളഞ്ഞു.പിന്നെ ഞാന്‍ എന്റെ അറബിക് ബ്ലോഗ് ഡിലീറ്റ് ചെയ്തു കളഞ്ഞു......അറബി എഴുതി എഴുതി മടുത്തു..........ഉടനെ തന്നെ എന്റെ പഴയ കന്നഡ ബ്ലോഗ് ഞാന്‍ പോടീ തട്ടി എടുക്കുന്നുണ്ട്.........വായിച്ചിട്ട് അഭിപ്രായം പറയണമെ .......:)
Kannan Arunkumar PrabhakaranPillai യൂനസ് കൂൾ, കൂൾ , യു ആർ സോ ഹോട്ട്!!! എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ന് എപ്പോ എവിടെ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
പിന്നെ ഒരു പ്രധാന ചോദ്യം കൂടെ
私は寿司がいいです。 私は寿司がいいです。 私は寿司がいいです。?? അല്ലെങ്കിൽ 私のカメラ。スキーに行くのが好きです。??? പറ പറ വേം......
Shaji K Mohammed
മ ഗ്രൂപ്പില്‍ വെച്ച് പരിചയപ്പെട്ടവരാണല്ലോ നമ്മള്‍ , കൂളിന്റെ മലപ്പുറം ചുവയുള്ള കമന്റുകളും, പോസ്റ്റുകളും കണ്ടു ഊറിചിരിക്കാറുണ്ട്. കുഴിക്ക് കുജ്ജെന്നോ , കുയിയെന്നോ ..പുഴക്ക് പൊയ അല്ലെങ്കില്‍ പുയ എന്നൊക്കെ പറയുന്ന നാടന്‍ സംസാരം തന്നെയാണോ കൂളിന...See more
Noushad Mangalathop (1) ഇനി കോപ്പിലെ ബ്ലോഗർ രീതി തുടരാനാണോ പരിപാടി?? അതോ വീണ്ടും പഴയ കൂൾ ബ്ലോഗിംങ് പരിപാടി ആണോ??
(2) ഈ അടുത്ത് ജർമനിക്കാരിയെ കല്യാണം കഴിച്ച മലയാളി യുവാവിനെക്കുറിച്ച് വാർത്ത റ്റീവിയിൽ കണ്ടിരുന്നു.. അതുപോലെ ജപാനി പെണ്ണിനെ കല്യാണം കഴിക്കുന്ന മലയാളി യുവാവിന്റെ വാർത്തയെങ്ങാനും റ്റീവിയിൽ വരുത്താൻ വല്ല ഉദ്ദേശവും ഉണ്ടോ..???
(3) മേൽ ചോദിച്ച രണ്ട് ചോദ്യങ്ങളേയും താങ്കളിലെ നർമ്മ (അ)രസികൻ എങ്ങിനെ നോക്കി കാണുന്നു..?
Yunus Cool
മൊഹി... നല്ല നമസ്കാരം
ആദ്യം ഇലയിട്ടവര്‍ക്ക് തന്നെയാണ് ആദ്യം ചോറ് വിളമ്പിയത് . പക്ഷെ വിളംബിയപ്പോ ഇങ്ങോട്ട് എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു എന്നൊന്നും വിചാരിക്കണ്ട ... മൊഹി ക്ഷമിക്കും ന്നു നിക്ക് അറിയാം .
1) സൌദിയിൽ ഇപ്പോ അടുത്തെങ്ങാ...See more
21 February at 15:41 · · 5 ·
Sameer Thikkodi
യൂനുസ്
<<റോമാ സാമ്രാജ്യത്തില്‍ പ്രേമം ഒരു മതം പോലെയാണ് കരുതിയിരുന്നത് . കുപിഡ് എന്ന് പേരുള്ള ഒരു ദേവന്‍ ആയിരുന്നു പ്രേമത്തിന്റെ ദേവന്‍/ദേവത. unfortunately നമ്മുടെ ഗ്രൂപ്പില്‍ മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തത് കൊണ്ടും , മ...See more
Yunus Cool (സമീര്‍ക്കാ .. എനിക്ക് ഒരാള്‍ക്ക് വേണ്ടി നിയമാവലി മാറ്റാന്‍ ഞാന്‍ താത്പര്യ പെടുന്നില്ല . നാളെ ഇനി വേറെ ആരെങ്കിലും വന്നു അവര്‍ക്ക് വേണ്ടി നിയമം മാറ്റണം ന്നു പറഞ്ഞാലോ ... എനിക്ക് അത് ആലോചിക്കാന്‍ പോലും പറ്റുന്നില്ലാ ... ഞാന്‍ കാരണം ... , വേണ്ട .... വേണ്ട .... Sameer Thikkodi
Sameer Thikkodi ഇവിടെ ഇങ്ങനെ 'ഗമന്റാൻ' പാടുണ്ടോ എന്നറിയില്ല... എന്നാലും ആത്മാർഥ പ്രണയങ്ങൾ എന്നും രഹസ്യമാക്കുവാൻ എല്ലാവരും (ഞാനല്ല; ഞാൻ പെടില്ല) ശ്രമിക്കും... താങ്കൾക്കും അത്തരമൊരു ആത്മാർഥ പ്രണയം ഉണ്ടെന്ന് പറയാതെ പറഞ്ഞു... ഇനി ആരും പെണ്ണാലോചിക്കണ്ടാ എന്ന് അല്ലേ?? (എല്ലാം ഞാൻ തന്നെ അങ്ങ് തീരുമാനിച്ചു.. ഹി ഹി ഹി)
Yunus Cool
Mohamad Imthiyaztk മൈ ഡിയര്‍ ഇംതിയാസ് ക്കാ ,.. സുഖം ....... അവിടെയും അങ്ങനെ തന്നെയെന്നു കരുതുന്നു .
1a ) എന്ത് കൊണ്ടാണ് മലയാളത്തില്‍ അല്പം മറ്റേതു കയ്യില്‍ ഉണ്ടായിട്ടും എഴുതാത്തത്...?
അയ്യേ !! ഞാന്‍ ആ ടൈപ്പ് അല്ലാ ട്ടോ ... ഹി ഹി ..
...See more
Yunus Cool
Komban Moosa കൂളേ നീ കൂളായിട്ടു ഇത് വരെ എത്ര പ്രേമലേഖനം വാങ്ങിയിട്ടുണ്ട്
നിന്നെ ഒന്ന് ഹോട്ട് ആക്കാന്‍ ത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കണം
---------------------------------------------------- -------------------------- ----------------------...See more
Deepthi Joseph എനിക്ക് ഒറ്റ ഒരു ചോദ്യമേ ചോയിക്കാനുള്ളൂ.. താനാരുവാ.. ഈ ജപ്പാന്‍ കാര്‍ക്ക് എന്താ കൊമ്പുണ്ടോ..
Usman Kiliyamannil നമ്മൾ ഒരേ പഞ്ചായത്തിലെ അന്തേവാസികൾ ആണെന്നത് പുതിയ അറിവും സന്തോഷവും.
കടലുണ്ടിപ്പുഴയുടെ കാറ്റേറ്റ്, നൂറടിപ്പാലം കടന്ന് ഇസ്ലാഹിയയിലേക്ക് പോയിരുന്ന 'കുട്ടിക്കാലത്തെ കുറിച്ച് പറയാമോ ?
മലപ്പുറത്തിന്റെ മറുപുറം എന്ന് വിഷേശിപ്പിക്കാവുന്ന കോഡൂര്‍ ഗ്രാമത്തെക്കുറിച്ച് യൂനുവിന്റെ വികസന സങ്കൽപ്പംഎന്താണ്..? ( ഇനി പൊൻമളയിലേക്കും, കുറുവയിലേക്കും വികസിപ്പിക്കണം എന്നു പറയല്ലേ ..)
Yunus Cool
Sarath Sankar എങ്ങനെ ജീവിക്കുന്നു ജപ്പാനില്‍ ????
വളരെ യാന്ത്രികമായ ജീവിതം ആണ് എന്ന് കേട്ടിട്ടുണ്ട് , രാവിലെ എണീറ്റ ഉടന്‍ എല്ലാ ജപ്പാന്‍ കാരെയും പോലെ 7:30 നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ക്യു നിന്ന് മെട്രോയില്‍ കയറി , ഫോണ്‍ സൈലന്റ് ആക്കി ഇട്...See more
Yunus Cool
Pradeep etta
പ്രിയപ്പെട്ട യൂനൂ....
ഇവിടെ കണ്ടതില്‍ സന്തോഷം . ഞാന്‍ പ്രധാനമായും ചോദിക്കാന്‍ ആഗ്രഹിച്ചത് പേരിലെ കൂള്‍ എന്നതിന്റെ കാരണത്തെക്കുറിച്ചായിരുന്നു.സമാനമായ ചോദ്യങ്ങള്‍ ഇവിടെ ഉയര്‍ന്നതുകൊണ്ട് ഇനി ചോദിക്കുന്നില്ല. ആലോചിച്ചപ്പോള്‍ ഒരു...See more
Yunus Cool
Ismail Chemmad യൂനു ,സുഖമാണെന്നു വിചാരിക്കുന്നു.നന്മകള്‍ നേരുന്നു.
കോഴ്സ് കഴ്ഞ്ഞ ശേഷം നിങ്ങള്ക്ക് രണ്ടു ജോലി ഓഫര്‍ വന്നു എന്ന് വിചാരിക്കുക്. ഒന്ന് , ഭൂകമ്പ സാധ്യതയും ആണവ വികിരണവും ഉള്ള ജപ്പാനില്‍ , രണ്ടു നമ്മുട ഇന്ത്യാ മഹാരാജ്യത്ത് .. താന്...See more
Yunus Cool
Rasheed kka..
മിസ്റ്റര്‍ കൂള്‍ .. ഞാന്‍ കഴിഞ്ഞാല്‍ താങ്കള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ബ്ലോഗര്‍ ആരാണ് ?? :)
---------------------------------------------------- -------------------------- --------------
റഷീദ് ക്ക ....പുന്നശ്ശേരി ക്കാ ..... ഉള്ള...See more
Joselet Mamprayil Joseph
നമസ്കാരം! പരിചയപ്പെട്ടിട്ട് അധികമായില്ല എങ്കിലും തലതെറിച്ച ഒരൊറ്റ പോസ്ടുകൊണ്ട് ആ കടം അങ്ങ് വീട്ടി! നന്ദി, ചോദ്യമായിട്ടു എന്നാ ചോദിക്കാനാ, എങ്കിലും..............ഒരു പയ്യനായതിനാലും ഈ ഗ്രൂപ്പിലെ എല്ലാവര്ക്കും യുവത്വം തുടിക്കുന്ന മനസായതിനാലും ച...See more
Yunus Cool
Kochumol Kottarakara അല്ല യൂനു പഠിത്തവും ഈ ഫേസ് ബൂക്കിലെ സൗഹൃദവും .....എങ്ങിനെ ഒരുപോലെ കൂള്‍ ആയി കൊണ്ട് പോണു ?
ഈ ഒരൊറ്റ ചോദ്യം മാത്രേ എനിക്കുള്ളൂ ബാക്കി ഒക്കെ എല്ലാരും ചോദിച്ചു കഴിഞ്ഞു ട്ടോ ..
----------------------------------------------...See more
Yunus Cool
Jabbar kka
1 )കൂളെ..നമുക്കൊന്ന് കാണണമല്ലോ ? എന്ന് എവിടെ വെച്ച് പറ്റും ?
ജബ്ബാര്‍ ക്കാ ... അറേബ്യന്‍ ഭൂകമ്പ പാളികളെ കുറിച്ച് പഠിക്കുമ്പോള്‍ അറേബ്യ യില്‍ വന്നു രണ്ടു ഫോട്ടം പിടിചില്ലേല്‍ ഇവര്‍ എനിക്ക് പി എച് ഡി തരൂല . അതുകൊണ്ട് ഇന്ഷ അള്ള...See more
Yunus Cool
Shanavas Elayoden കൂള്‍,
വളരെ കൂള്‍ ആയതുകൊണ്ടാണോ, യുനുസ് കൂള്‍ എന്ന് വിളിക്കുന്നത്.
മറ്റൊന്നും ഇപ്പോള്‍ ചോദിക്കുന്നില്ല, എല്ലാ വിധ ആശംസകളും :p
---------------------------------------------------- -------------------------- --
...See more
Yunus Cool
Kannan Arunkumar PrabhakaranPillai യൂനസ് കൂൾ, കൂൾ , യു ആർ സോ ഹോട്ട്!!! എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്ന് എപ്പോ എവിടെ? ഇല്ലെങ്കിൽ എന്തുകൊണ്ട്?
പിന്നെ ഒരു പ്രധാന ചോദ്യം കൂടെ
私は寿司がいいです。 私は寿司がいいです。 私は寿司がいいです。?? അല്ലെങ്കിൽ 私のカメラ...See more
Abdul Khader Km ഇയ്യാളുടെ നര്‍മ്മത്തിന്റെ മുന്നില്‍ ഞാന്‍ ഉത്തരം മുട്ടുന്നു... സോറി ചോതിക്കാന്‍ വച്ച ചോദ്യം മുട്ടുന്നു....
Siyaf Abdulkhadir കൂളെ ,ഹോട ആയി ഒരു കൂള്‍ ഡ്രിങ്ക്സ് എടുക്കട്ടെ ?ഒരു നാരങ്ങാ മിട്ടയിക്ക് അഞ്ചു പൈസ ,പത്തു നാരങ്ങാ മിട്ടയിക്ക് അമ്പതു പൈസാ ,ഇതെവിടുത്തെ കണക്കാ?ജപാന്കാര്‍ തല ഇപ്പോഴേ ബുക്ക് ചെയ്തോ?
Noushad Koodaranhi yoonus jee.... nashtappettathil onnu thirichu kittumenkil enthinaavum thaankalude aagraham...?oru vattam koodi vaayikkaan aagrahikkunna pusthakam...? avalodu ee janmam parayaan aagrahikkunna oru vaachakam...?
Yunus Cool
Shaji K Mohammed
സലാം ഷാജി ക്കാ ...
1 ) കുഴിക്ക് കുജ്ജെന്നോ , കുയിയെന്നോ ..പുഴക്ക് പൊയ അല്ലെങ്കില്‍ പുയ എന്നൊക്കെ പറയുന്ന നാടന്‍ സംസാരം തന്നെയാണോ കൂളിനും. ?
...See more
Yunus Cool
Noushad Mangalathop (1) ഇനി കോപ്പിലെ ബ്ലോഗർ രീതി തുടരാനാണോ പരിപാടി?? അതോ വീണ്ടും പഴയ കൂൾ ബ്ലോഗിംങ് പരിപാടി ആണോ??
ഹി ഹി ഹി .... അങ്ങനെ നിര്‍ത്താന്‍ പറ്റുമോ .. അടുത്ത തവണ കോപ്പിലെ ബ്ലോഗ്ഗര്‍ അവാര്‍ഡ് വാങ്ങിയിട്ടേ ഇനി നിര്തുന്നുള്ളൂ.
(ഒര...See more
Yunus Cool
Deepthi Joseph എനിക്ക് ഒറ്റ ഒരു ചോദ്യമേ ചോയിക്കാനുള്ളൂ.. താനാരുവാ.. ഈ ജപ്പാന്‍ കാര്‍ക്ക് എന്താ കൊമ്പുണ്ടോ..??
------------------------------------------------
മേരി കൊച്ചെ ,
മേലെ ബാക്കി ഉള്ളവരോട് ഞമ്മള്‍ പറഞ്ഞത് ഒക്കെ പച്ച നുണയാ...ഞമ്മള് ജ...See more
Kochumol Kottarakara പ്രോഫോസ്സര്‍ കഴുത്തിനു പിടിക്കാന്‍ വരുന്ന ആ നിമിഷം ഒരു കാച്ച്ചങ്ങട്ട് കാച്ചണം യൂനു...ഞാന്‍ ഫേസ് ബുക്കില്‍ മ ഗ്രൂപ്പില്‍ പി എച് ഡി എടുത്തിട്ടുണ്ട്ന്ന് ...എന്നിട്ട് ഈ ലിങ്ക് ഒക്കെ കാട്ടികൊടുക്കണം ട്ടോ ...അല്ല്ല പിന്നെ....പി എച് ഡി ഒക്കെ എടുത്തു നാട്ടില്‍ വരുമ്പോള്‍
എനികൂടെ ചെലവ് ചെയ്യണം ട്ടോ ..
Shaji K Mohammed
Yunus Cool എനിക്ക് ആ ഭാഷ ഇഷ്ടമുള്ളത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. കൂളായി തന്നെ യുനുസ് മറുപടിയും തന്നു. എനിക്ക് കൂടുതല്‍ അടുത്തറിയുന്ന പ്രദേശങ്ങളാണ് മലപ്പുറം. കൊടൂരിനു ഇപ്പുറം കടലുണ്ടിപ്പുഴ കടന്നാല്‍ ഹാജിയാര്പള്ളി, വലിയങ്ങാടി ..അവിടെയൊക്കെ ...See more
Sakeena Faisal അസാമാന്യ ഇച്ചാശക്തിയാണ് ജപ്പാനികള്‍ക്കെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.. ശരിയാണോ യുനു..?
(അല്ല, അതുപോട്ടെ.., യുനു എന്നെ അറിയുമോ..?)
ഇല്ലെങ്കില്‍ പരിചയപ്പെട്ടിട്ട് മതി വര്‍ത്താനം..പോരെ..?
Paavam Paavam Rasheed
എല്ലാ ചോദ്യങ്ങളും എല്ലാവരും ചോദിച്ചു .. ഇനി എന്റെ പോക്കറ്റില്‍ ഉള്ളത് ചോദിക്കട്ടെ .. 1. അറബികളുടെ സ്ഥാനത് മലയാളികള്‍ ആയിരുന്നെകില്‍ മറ്റുള്ള രാജ്യത്തുള്ള ആളുകള്‍ ജോലി തേടി വരുമായിരുന്നോ ..? 2. ഒരു കാമുകന്‍ കാമുകിയെ ഒഴിവാക്കിയാല്‍ അതിനു പറ...See more
Yunus Cool
Usman Kiliyamannil നമ്മൾ ഒരേ പഞ്ചായത്തിലെ അന്തേവാസികൾ ആണെന്നത് പുതിയ അറിവും സന്തോഷവും.
------------------------------------
ഉസ്മാന്‍ ക്കാ ... ഇങ്ങളും ഞമ്മളെ നാട്ടുകാരന്‍ (ഞമ്മളും ഇങ്ങളെ നാടുകാരന്‍) ആണെന്നരിഞ്ഞതില്‍ പെരുത് സന്തോഷം ... ഞമ്മ...See more
Ashraf Manu
യൂനുസ് സാബ്...സലാം ...എല്ലാരോടും ഇത്ര കൂളായി ഉത്തരം എഴുതാന്‍ എങ്ങിനെ സാധിക്കുന്നു..?2..ഞാന്‍ താങ്കളുടെ നാട്ടിലൂടെ ചെറുപ്പം മുതലേ ബസ്സിലൂടെ സഞ്ചരിക്കുന്ന ആളായിരുന്നു ..(എന്റെ തറവാട് ഇരിങ്ങലൂര്‍ )..കോടൂര്‍ എത്തുമ്പോള്‍ റോഡിന്‍റെ ഇരു ഭാഗത്തും പാടവും പച്ചക്കറി കൃഷിയിടങ്ങളും ഞാന്‍ പലപ്പോഴും കണ്ണിമ വെട്ടാതെ നോക്കി കാണ്ണ്ട്..ഇപ്പൊ അത്ക്കെ പോയി വലിയ ബില്ടങ്ങ് കള്‍ സ്ഥാനം പിടിച്ചു ..ആ ഗ്രാമിനതയെ നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു ..? 3..എഴുത്തില്‍ എനിക്ക് തരാനുള്ള ഉപദേശങ്ങള്‍ എന്തൊക്കെ ..?
Yunus Cool
Noushad kkaa..
------------------------------
യൂനുസ് ജീ .... നഷ്ടപ്പെട്ടതില്‍ ഒന്ന് തിരിച്ചു കിട്ടുമെങ്കില്‍ എന്തിനാവും താങ്കളുടെ ആഗ്രഹം ...?
"പറ്റുമെങ്കില്‍ ഒന്ന് നഷ്ടപെടാന്‍ എന്തിനാവും ആഗ്രഹം" ... എന്നായിരുന്നു ചോദിച്ചാല്‍ എളുപ്പത്തില്‍ പറയാമായിരുന്നു ... വേറെ ഒന്നും അല്ല ഈ "ഫേസ് ബുക്ക്" സുക്കെര്ബെര്ഗ് ഒന്ന് നിര്‍ത്തിയിരുന്നെങ്കില്‍ ;)
"നഷ്ടപ്പെട്ടതില്‍ ഒന്ന് തിരിച്ചു കിട്ടുമെങ്കില്‍" ......... ഒന്ന് മാത്രം ആണെങ്കില്‍ ..... ആദ്യം ഓര്‍മ്മയില്‍ വന്നത് , മറക്കാതത് ... എന്റെ വല്യുപ്പയെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ :(
---------------------------------------
ഒരു വട്ടം കൂടി വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം ...?
പതിനൊന്നിലെയും, പന്ത്രണ്ടാം ക്ലാസ്സിലെയും , "മാതസ് (കണക്കു) ടെക്സ്റ്റ് ബുക്ക് ". അന്ന് മര്യാദക്ക് പഠിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട് ഒരുപാട് വട്ടം .. ഇന്നും ആഗ്രഹിക്കുന്നു .
-----------------------------------------
അവളോട് ഈ ജന്മം പറയാന്‍ ആഗ്രഹിക്കുന്ന ഒരു വാചകം ...?
അവളോട് അല്ല അവള് മാരോട് പറയാന്‍ ഉള്ളത് - "മുള്ള് വന്നു ഇലയില്‍ വീണാലും , ഇല വന്നു മുള്ളില്‍ വീണാലും കേടു മുള്ളിനാണ് ... പണ്ടത്തെ പോലെയല്ലാ ... എനിക്ക് പേടിയാണ് "
-----------------------------------------
നൌഷാദ്ക്കാ നന്ദി .. ഇങ്ങളെ ബ്ലോഗ്ഗില്‍ ഒരു പുതിയ പോസ്റ്റ് കണ്ടിട്ട് ഫേസ് ബുക്ക് നിര്‍ത്തണം എന്നൊരു ആഗ്രഹം ഉണ്ട് ... നടക്കുമോ
Monday at 01:46 · · 3
Yunus Cool
Sakeena Faisal അസാമാന്യ ഇച്ചാശക്തിയാണ് ജപ്പാനികള്‍ക്കെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.. ശരിയാണോ യുനു..?
http://news.nationalpost.com/2012/ 02/09/ see-how-japan-has-rebuilt-i n-the-11-months-since-the- earthquake-and-tsunami/
ജപ്പാനിലെ ജനങ്ങളുടെ ഇച്ചാശക്തി എന്തെന്ന് അറിയാന്‍ ഈ ചിത്രം തീര്‍ച്ചയായും സഹായിക്കും .
---------------------------------------------------- -------------------------- -------
(അല്ല, അതുപോട്ടെ.., യുനു എന്നെ അറിയുമോ..?)
ഇല്ലെങ്കില്‍ പരിചയപ്പെട്ടിട്ട് മതി വര്‍ത്താനം..പോരെ..?
ഇത്തയുടെ ഇവിടെ ഇടുന്ന പോസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട്. ഇത്തയുടെ അതെ പേരാണ് എന്റെ ഉമ്മാക്ക് ... അത് കൊണ്ട് തന്നെ പെട്ടന്ന് ശ്രദ്ധയില്‍ വരും. ബ്ലോഗ് ഞാന്‍ കണ്ടിട്ടില്ല. എന്തായാലും ഇവിടെ ഒക്കെ തന്നെ ഉണ്ടല്ലോ ... പരിചയപെടാം
നന്ദി ഇത്താ
Yesterday at 14:41 · · 3 ·
Manesh Mann അസാമാന്യ ഇച്ചാശക്തിയാണ് ജപ്പാനികള്‍ക്കെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.. ശരിയാണോ യുനു. ഇതിപ്പൊ ഇനി ആര് ശരിവച്ചില്ലേലും ഞാൻ എന്റെ കൊച്ചറിവിൽ ഞാൻ അംഗീകരിക്കും. എന്റെ ചോദ്യം അതല്ല. യൂനുസ് കൂൾ എന്ന പേര് സൂചിപ്പിക്കും പോലെ കൂൾ യദാർഥത്തിൽ 'കൂൾ' ആണോ ? ആണെന്ന് വിചാരിക്കുന്നു. അങ്ങനെ സ്വയമുള്ള അഹങ്കാരത്തിന്റെ പുറത്ത് കൂടിയല്ലേ ഇങ്ങനെ ഒരു പേരിട്ടത് ?
Yesterday at 14:44 · · 1
Yunus Cool ------------------**********ചാറ്റ് ക്ലോസ് ... ഇനിയുള്ള ചോദ്യം അപ്പുറത് മുണ്ടോളി ക്കാക്ക് മാത്രം ................ കുറച്ചു ഉത്തരം കൊടുക്കാന്‍ ഉണ്ട് ... വൈകിയതില്‍ ക്ഷമ .
Yesterday at 14:49 · · 3
Noushad Koodaranhi entammo Ithu cool alla...very hot....Sabash yoo...noo...sooo.....!!!
Yesterday at 14:59 · · 2
Yunus Cool
Paavam Paavam Rasheed എല്ലാ ചോദ്യങ്ങളും എല്ലാവരും ചോദിച്ചു .. ഇനി എന്റെ പോക്കറ്റില്‍ ഉള്ളത് ചോദിക്കട്ടെ ..
1. അറബികളുടെ സ്ഥാനത് മലയാളികള്‍ ആയിരുന്നെകില്‍ മറ്റുള്ള രാജ്യത്തുള്ള ആളുകള്‍ ജോലി തേടി വരുമായിരുന്നോ ..?
Yunus Cool
Arif Zain യൂനൂ, കമന്റുകള്‍ ഓരോന്നും വായിച്ച് ചിരിച്ച് ചിരിച്ച് ഒരൂട്ടായി. നാം തമ്മില്‍ മലപ്പുറത്തുകാര്‍ എന്ന ബന്ധത്തിനൊപ്പം അലീഗേറിയന്മാര്‍ എന്ന ബന്ധവുമുണ്ട്. ഞാന്‍ യൂനുവിന്റെ ഒരു പാട് സീനിയറാണ് അപ്പോള്‍ അലീഗറിലെ ട്രഡിഷന്‍ അനുസരിച്ച് യൂനു എന്നെ സാഹിബ് എന്ന് കൂട്ടി വിളിക്കണം. അല്ലേ? എന്താ വിളിക്കത്തെ?
ട്രഡിഷന്‍അനുസരിച്ച് ഞാന്‍ ഇന്ന് രാത്രി മുഴുവന്‍ "മുരുഗ ബന്‍" ആയിക്കൊള്ളമേ ആരിഫ് സാഹിബ് .. .. (കാലം മാറി ആരിഫ് ക്കാ, ആ വിളി എല്ലാം ഞാന്‍ പോരുന്ന വര്‍ഷത്തോടെ നിന്ന് (2007). 2008 ല്‍ വി സി യുടെ മാറ്റവും , പുതിയ വി സി യുടെ വീട് കത്തിക്കലിനും ശേഷം ട്രഡിഷന്‍ എല്ലാം പോയി. പണ്ട് സീനിയര്‍ വിദ്യാര്‍ഥി കള്‍ക്ക് കൊടുത്തിരുന്ന സ്നേഹവും , ബഹുമാനവും , ആദരവും ഇന്ന് അലിഗറില്‍ പോയാല്‍ കാണാന്‍ കഴിയില്ല. നമ്മുടെ നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് അത് ആരോജകമായി തോന്നിയിരുന്നെങ്കിലും ആ ട്രഡിഷന്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു. പ്രൌഡ് ടോ ബി ആന്‍ അലിഗ് ). ഈ ശനിയയ്ച്ച ഞാന്‍ മുരുഗ ആയിക്കൊള്ളാം .
ജിയോളജിയേക്കാള്‍ എനിക്ക് താല്‍പര്യവും വിവരവും ജിയോപോളിടിക്സിക്കുറിച്ചാണ്. ഇത്രയൊക്കെ ജിയോളജി പഠിച്ചിട്ട് യൂനുവിന് അത് വല്ലതും അറിയുമോ?
ജിയോളജി യുടെ കൂടെ എന്റെ സുബ്സിഡ്യരി സബ്ജെക്ട്സ് ജിയോഗ്രഫി ആയിരുന്നു (ഫിസിക്കല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ).. പിന്നെ നമ്മുടെ മേഖല അല്ലെങ്കിലും അഞ്ചു പത്രങ്ങള്‍ സ്ഥിരമായി വായിക്കുകയും, ജനറല്‍ "കോളേജ് " കുറച്ചൊക്കെ ഉണ്ടെന്നു വിശ്വസിക്കുയും ചെയ്യുന്നു ... വിശ്വാസം അതല്ലേ എല്ലാം ....
ദുബായിയും ടോക്യോയും തമ്മില്‍ അഞ്ച് മണിക്കൂറിന്റെ വ്യത്യാസമുണ്ട്. യൂനുവിന് തരക്കേടില്ലാത്ത ആരാധക വൃന്ദം ദുബായിലുണ്ട്. ഇവിടത്തെ മോന്തി നേരം അവിടെ അര്‍ദ്ധ രാത്രി കഴിഞ്ഞിരിക്കും. ഇവിടെ അര്‍ദ്ധ രാത്രി പോലും യൂനു ഫെയ്സ് ബുകില്‍, മ ഗ്രൂപ്പില്‍(), സജീവമാണ്. അപ്പൊ എപ്പോഴാ ഉറങ്ങുക? ക്ലാസില്‍ വെച്ചോ? അതോ എഡ്വേര്‍ ദാലി ചിത്രം വരച്ചിരുന്നത് തുടര്‍ച്ചയായി നാല് ദിവസം ഉറക്കൊഴിച്ച് കിട്ടുന്ന ഫ്ലോട്ടിംഗ് അവസ്ഥയുടെ ലഹരിയില്‍ നിന്നാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വല്ല ലഹരിയും കൊണ്ടിട്ടാണോ ഈ കോപ്പിലെ കമന്റുകളൊക്കെ ഇടുന്നത്? ബിജു ടെവിസിന്റെ ചോദ്യത്തിന് ഉത്തരമായി യൂനു പറഞ്ഞത് നേരം പോകാന്‍ ഫെയ്സ് ബുക്ക് അല്ലാതെ വഴിയില്ല എന്നതാണ്. അപ്പൊ ചങ്ങായി അവടെ പഠിക്കാന്‍ പോയതല്ലേ? നേരം പോകാന്‍ അത് പോരെ.
സീനിയര്‍ ഇപ്പോള്‍ ആണ് സീനിയര്‍ ആയത് ..... ഞാന്‍ സജീവമായ എനിക്കുള്ള ഒരേ ഒരു ഗ്രൂപ്പ് മ ഗ്രൂപ്പ് മാത്രമാണ് ആരിഫ് ക്കാ .. പഠിക്കാന്‍ ആണ് വന്നതെങ്കിലും വെറും പഠിത്തം മാത്രം ആണെങ്കില്‍ അത് ഒരു കോപ്പിലെ പി എച് ഡി ആവും , ഇല്ലേ ? . അത് മാത്രവുമല്ല എന്റെ സൂപ്പര്‍വിസര്‍ ഒരു മഹാ മനസ്കന്‍ ആണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ലാബില്‍ പ്രത്യേക സമയം ഇല്ലാത്തതു കൊണ്ട് എന്റെ സമയം ഞാന്‍ നിശ്ചയിച്ചു - ഉച്ചക്ക് 12 - രാത്രി 12 അതിനു ശേഷം പാചകം ഒരു മണിക്കൂര്‍ , ശേഷം അല്ലറ ചില്ലറ ... കിടത്തം 3 മണി (ഇന്ത്യന്‍ സമയം 11 : 30 ). ഫേസ് ബുക്ക് പതിയെ പതിയെ നിര്‍ത്താനുള്ള ശ്രമവും ഉണ്ട് ട്ടോ ... പിന്നെ ഇങ്ങള്‍ ക്ക് ഒക്കെ എന്നെ മിസ്സ് ആവുമല്ലോ എന്നോര്‍ത്തിട്ടാ .. അല്ലേല്‍ എപ്പോ നിര്‍ത്തി എന്ന് ചോദിച്ചാല്‍ പോരെ !!
നന്ദി ആരിഫ് ക്കാ ..... ഫേസ് ബുക്കിലെ കളി നിര്‍ത്തി പോകെടാ എന്ന് ഉത്തരവാദിത്തതോടെ പറയാതെ പറഞ്ഞത് എനിക്ക് ഇഷ്ടായി, കളി നിര്‍ത്താന്‍ ഉള്ള സമയം ആയിട്ടുണ്ട് .. കളി നിര്‍ത്തും .
Yesterday at 15:36 · · 4
Yunus Cool
Ashraf Manu 1 . യൂനുസ് സാബ്...സലാം ...എല്ലാരോടും ഇത്ര കൂളായി ഉത്തരം എഴുതാന്‍ എങ്ങിനെ സാധിക്കുന്നു..?
എല്ലാരും എത്രെ കൂളായാ ചോദ്യം ചോദിച്ചത് ..... (അതൊന്നും അല്ല ... ഇവിടെ ഹോട്ട് ആയാല്‍ അഡ്മിന്‍ മാര്‍ എന്നെ പുറത്താക്കും )
------------
2..ഞാന്‍ താങ്കളുടെ നാട്ടിലൂടെ ചെറുപ്പം മുതലേ ബസ്സിലൂടെ സഞ്ചരിക്കുന്ന ആളായിരുന്നു ..(എന്റെ തറവാട് ഇരിങ്ങലൂര്‍ )..കോടൂര്‍ എത്തുമ്പോള്‍ റോഡിന്‍റെ ഇരു ഭാഗത്തും പാടവും പച്ചക്കറി കൃഷിയിടങ്ങളും ഞാന്‍ പലപ്പോഴും കണ്ണിമ വെട്ടാതെ നോക്കി കാണ്ണ്ട്..ഇപ്പൊ അത്ക്കെ പോയി വലിയ ബില്ടങ്ങ് കള്‍ സ്ഥാനം പിടിച്ചു ..ആ ഗ്രാമിനതയെ നിങ്ങള്‍ എങ്ങിനെ നോക്കി കാണുന്നു ..?
ഞാനും എന്റെ നാട്ടിലൂടെ ചെറുപ്പം മുതലേ ബസ്സിലൂടെ സഞ്ചരിക്കുന്ന ആളായിരുന്നു , സെയിം പിഞ്ച് .. നുള്ളി മരത്തില്‍ തൊട്ടു ;) കോടൂര്‍ എത്തുമ്പോള്‍ റോഡിന്‍റെ ഇരു ഭാഗത്തും പാടവും പച്ചക്കറി കൃഷിയിടങ്ങളും ഞാനും പലപ്പോഴും കണ്ണിമ വെട്ടാതെ നോക്കി കണ്ടിട്ടുണ്ട് .. കൊള്ളാലോ , ഞാനും കണ്ടിട്ടുണ്ട് .. വീണ്ടും നുള്ളി മരത്തില്‍ തൊട്ടു. ഞങ്ങളുടെ കോടൂര്‍ നെ പണ്ട് കുമ്പളങ്ങ കോടൂര്‍ എന്നും വിളിച്ചിരുന്നു , കേട്ടിട്ടുണ്ടോ ? പണ്ട് ആഗ്രയിലേക്ക് ആഗ്ര പേട ഉണ്ടാക്കാന്‍ ഒക്കെ കുമ്പളങ്ങ എക്സ്പോര്‍ട്ട് ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട് ... പിന്നീട് ആഗ്രയില്‍ ഒക്കെ പോയപ്പോള്‍ കോടൂര്‍ നെ കുറിച്ച് ഓര്‍ത്ത് .......... ♥ .
പിന്നെ സന്തോഷ് പണ്ടിട്ട്നെ പോലെ ഗ്രാമത്തില്‍ ജീവിക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാനും
-------------
3..എഴുത്തില്‍ എനിക്ക് തരാനുള്ള ഉപദേശങ്ങള്‍ എന്തൊക്കെ ..?
ഇങ്ങള്‍ ഇന്നെ ചിരിപ്പിച്ചു കൊല്ലും അഷ്‌റഫ് ക്കാ .... വേറെ ആരും കേക്കണ്ടാ. ഇനി ഇമ്മാതിരി തമാശ ഇങ്ങള്‍ കൊണ്ട് വന്നാലുണ്ടല്ലോ, അടി ..അടി ....
23 hours ago · · 1
Yunus Cool Manesh Mann യൂനുസ് കൂൾ എന്ന പേര് സൂചിപ്പിക്കും പോലെ കൂൾ യദാർഥത്തിൽ 'കൂൾ' ആണോ ? ആണെന്ന് വിചാരിക്കുന്നു. അങ്ങനെ സ്വയമുള്ള അഹങ്കാരത്തിന്റെ പുറത്ത് കൂടിയല്ലേ ഇങ്ങനെ ഒരു പേരിട്ടത് ?
-----------------------------------
എത്രെ അഹങ്കാരം ഉണ്ടായിട്ടു എന്താ മനൂ കാര്യം .... ഞമ്മള്‍ എത്രെ കമന്റ് എഴുതിയാലും ഓര്ക്കു പറ്റിയില്ലെങ്കില്‍ ഓര് ഡിലീറ്റ് ചെയ്യൂലെ .. അത്രെ ഒള്ളു മനുഷ്യന്റെ കാര്യം :P
23 hours ago · · 2
Manesh Mann വെറുമൊരു കമന്റിൽ തൂങ്ങിയാടരുതല്ലോ നമ്മുട് അഹങ്കാരം കൂളേ.....മറുപടിക്ക് നന്ദി. നല്ല രസംണ്ട് നിങ്ങളുടെ മറുപടികൾ വായിക്കാൻ.
23 hours ago · · 1
Yunus Cool എല്ലാര്ക്കും ഉത്തരം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു . നന്ദി എന്നോട് മുണ്ടിയതിനു ... നന്ദി എന്നോട് മിണ്ടാതത്തിനു ...
സ്പെഷ്യല്‍ നന്ദി Mohamad Imthiyaztk and all admins
___________________
എല്ലാരും അടുത്ത ചാറ്റ് പറമ്പിലേക്ക് പോകണം ഇവിടെ തട്ടി മുട്ടി നിക്കാതെ ...ട്ടോ
23 hours ago · · 2
ഇലഞ്ഞി പൂക്കള് യൂനസ് കൂളിന്‍റെ മറുപടികളെല്ലാം വായിച്ചു..ഒരുപാട് ചിരിച്ചു.. ആളുകളെ ഇത്രകണ്ട് രസിപ്പിക്കാന്‍ കഴിയുന്ന നര്‍മ്മബോധം വലിയൊരു കഴിവുതന്നെ..
Facebook © 2012 · English (UK)