Monday, December 10, 2012

കോപ്പിലെ കഥ : ഒരിടത്ത് ,ഒരിടത്ത് !

അച്ഛാ അച്ഛാ , ഒരു കഥ പറഞ്ഞു തരൂ അച്ഛാ ; കുഞ്ഞന്‍ ഉറുംബ്‌   കുട്ടന്‍ ഉറുമ്ബിനോട്   കെഞ്ചി ,
പോയി കിടന്നുറങ്ങൂ ചെക്കാ ; കുട്ടന്‍ ഉറുമ്പ് ഒച്ചയിട്ടു ,
കുഞ്ഞന്‍ ഉറുമ്പ് ഉച്ചത്തില്‍ കരഞ്ഞു , കുഞ്ഞന്‍ ഉറുമ്പിന്റെ കരച്ചില്‍ സഹിക്ക വയ്യാതെ കുട്ടന്‍ ഉറുമ്പ് കഥ പറയാന്‍ തുടങ്ങി
------------------
പണ്ട് പണ്ട് , വളരെ പണ്ട് പങ്കില കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു , ആ കാട് മുഴുവന്‍ ഒരു ഫോറെസ്റ്റ് ആയിരുന്നു എന്ന് യോധാധിഹാസത്തില്‍ പറഞ്ഞിട്ടുണ്ട് കുഞ്ഞാ !!.

എന്നിട്ട എന്നിട്ട് , കുഞ്ഞന്‍ ബാക്കി കേള്‍ക്കാന്‍ കൊതിച്ചു ......

ആ കാട്ടില്‍ ഒരുപാട് മൃഗങ്ങള്‍ ഉണ്ടായിരുന്നു . ആനകളും , പുലികളും , സിംഹങ്ങളും , പാമ്പും, പോത്തും , എലിയും, കടുവയും, പൂച്ചയും, എന്തിനു ഏറെ പറയുന്നു , മണ്ട ശിരോമണി കഴുതകളും ഉള്ള ഒരു വല്യ കാട് . പങ്കില കാടിന്റെ നോക്കി നടപ്പ് നടത്തുന്നതിനായി അവിടുത്തെ പ്രധാന മൃഗങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരു പാനല്‍ ഉണ്ടാക്കി. അവിടെ മൃഗങ്ങള്‍ 'സ്നേഹത്തോടെ' ആമോദത്തോടെ വസിച്ചു കൊണ്ടിരിന്നു , എല്ലാര്ക്കും നല്ല കലാ വാസന ഉള്ള കാലം  (സത്യത്തില്‍ ആര്‍ക്കും ആരോടും സ്നേഹം ഇല്ലായിരുന്നു , തഞ്ചം കിട്ടിയാല്‍ കുറുക്കന്‍ എലിയെ തിന്നും, സിംഹം മുഴയിലിനെ തിന്നും . .  പക്ഷെ ഇതൊന്നും ആരും പുറത്തു പറഞ്ഞില്ല ) ! പെട്ടന്ന് ഒരു നാള്‍ മാനം ഇരുണ്ടു , ഇടി വെട്ടി , പേമാരി പെഴുതു ! ഒരു സിംഹം പുലിയെ  തിന്നുന്നത് കടുവകളും ,  പൂച്ചകളും , എലികളും കണ്‍ കുളിര്‍ക്കെ കണ്ടു; സിംഹത്തിനെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം മൃഗങ്ങള്‍ തീരുമാനിച്ചു, ഒരു പുലി ആക്രോശം കൊണ്ട് മുരണ്ടു സിംഹത്തിനെ തെറി വിളിച്ചു,   കാട്ടില്‍ അടിയന്തരാവസ്ഥ IPC  9001 പ്രഖ്യാപിച്ചു. . . .  ചോദ്യം ചെയ്യുന്നവരെ കാട്ടില്‍  നിന്നും പുറത്താക്കാന്‍ പാനല്‍ ഉത്തരവിട്ടു . നേരത്തെ തന്നെ സിംഹത്തിനെ  ചോദ്യം ചെയ്ത ആനയെയും , ആടിനെയും, കുറെ പുലികളെയും  എല്ലാം വലിച്ചു പുറത്തിട്ടു , മാനത്തെ മൂടല്‍ മാത്രം മാറിയില്ല, കുറെ എലികളും, പൂച്ചകളും സ്വയം പിരിഞ്ഞു പോയി.  കുറെ ഉറുമ്പുകള്‍ കാട്ടിലെ രാജാക്കന്മാരെ  എതിര്‍ത്ത് വീണ്ടും കാട്ടില്‍ തുടര്‍ന്നു !.

പങ്കില കാട്ടില്‍ നിന്നും ഡിസ്മിസ് ആയവരും , സ്വയം വിരമിച്ചവരും കൂട്ടം ചേര്‍ന്ന് ഭാവി കാര്യങ്ങളെ കുറിച്ച് കൂലങ്കുഷിതമായി പുന്നാരം കാട്ടില്‍ ചര്‍ച്ച ചെയ്തു. പല പല കാര്യങ്ങളില്‍ നിന്നും എല്ലാരും ഒരു കാര്യത്തെ മാത്രം സ്വാഗതം ചെയ്തു; പുന്നാരം കാട്ടില്‍ നിന്നും ആരെയും ആരും കടിക്കാന്‍ വരില്ല, തിന്നാന്‍ വരില്ല , ഇനി കടിച്ചാലും, തിന്നാലും കാട്ടില്‍ ആര്‍ക്കും സ്വൈര്യ സമേതം വിലസാം . നല്ല തീരുമാനം അല്ലെ കുഞ്ഞാ ???

കുഞ്ഞന്‍ അഗ്രീട് !!

എന്നിട്ട് എന്തായി അച്ഛാ ??

എന്നിട്ട് എന്താവാന്‍ . . . കാലം കുറെ കയിഞ്ഞു, പുന്നാര കാട്ടില്‍ മൃഗങ്ങളുടെ എണ്ണം പെരുകി ഇന്ത്യയുടെ ജനസംഖ്യ പെരുകുന്നത് പോലെ. എണ്ണം കൂടുന്തോറും പുന്നാര കാട്ടിലും സിംഹ - പുലി - എലി പ്രഭുക്കള്‍ നിയന്ത്രണം ഏറ്റെടുത്തു, egypt ല്‍ മുര്‍സി ഭരണം നിയന്ത്രിക്കുന്നത് പോലെ.

കുഞ്ഞന്‍ പറഞ്ഞു അച്ഛാ കഥ മതി , എനിക്കുറങ്ങണം !!
അതെന്താ നിനക്ക് ബാക്കി കഥ കേള്‍ക്കണ്ടേ ??
അച്ഛാ , ബാക്കി ഞാന്‍ ഊഹിച്ചു ; അമേരിക അഫ്ഘാനില്‍  ചെയ്തത് തന്നെ അല്ലെ ഇറാഖിലും , ലിബിയയിലും  ചെയ്തത് .  ഇറാനില്‍ എന്താണ് ഉണ്ടാവാന്‍ പോവുന്നതെന്ന് ഞാന്‍ ഊഹിച്ചോളാം :D

എന്റെ ഡിങ്ക  ഭഗവാനെ . . .  നീ കാക്കണേ .

കുഞ്ഞന്‍ കണ്ണടച്ച് ഡിങ്കനെ വിളിച്ചു പ്രാര്‍ത്ഥിച്ചു

--------------------------------------
NB : ഈ കഥയ്ക്ക്‌ ഒരു കഥയും ഇല്ലാത്തതിനാല്‍ ഈ കഥയും എന്റെ ആദ്യ കഥയുടെ ഗണത്തില്‍ പെടുത്തി കൊല്ലാതെ വിടണം സര്‍

The truth is sometimes bitter, but sometimes bitter medicine has to be given to an ailing person.
Justice Markandey Katju

LinkWithin